ടിക്കറ്റ് എടുക്കാതെയുള്ള ട്രെയിൻ യാത്രക്കെതിരെ റെയില്‍വെ പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ അതൊന്നും പാലിക്കാതെ ടിക്കറ്റ് കാശ് മുടക്കാതെ ട്രെയിൻ വരുമ്ബോള്‍ ചാടിക്കയറുന്ന നിരവധി ആളുകളുണ്ട്. ടിടിഇ പിടിക്കുമ്ബോള്‍ ഓരോ മുട്ടാപ്പോക്ക് ന്യായങ്ങള്‍ നിരത്തി രക്ഷപ്പെടും. എന്നാല്‍ നിയമ പാലകര്‍ തന്നെ നിയമം ലംഘിച്ചാല്‍ എന്തു ചെയ്യും.വന്ദേ ഭാരത് ട്രെയിനില്‍ ‘ഓസി’ന് യാത്ര ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ ടിടിഇ കയ്യോടെ പിടിക്കുന്ന വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

യൂണിഫോമില്‍ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥന്റെ അടുത്തുവന്ന് ടിടിഇ ടിക്കറ്റ് ചോദിക്കുമ്ബോള്‍ ആദ്യം ഉദ്യോഗസ്ഥൻ തട്ടി കയറുകയും പിന്നീട് സ്ഥിതി വഷളായെന്ന് മനസിലാകുമ്ബോള്‍ അഭ്യാര്‍ഥനയുമായി എത്തുകയും ചെയ്യുന്നുണ്ട്.തനിക്ക് പോകേണ്ട ട്രെയിൻ കിട്ടാതെ വന്നപ്പോഴാണ് വന്ദേ ഭാരതില്‍ കയറിയതെന്നാണ് ഉദ്യോഗസ്ഥന്റെ വാദം. എങ്കില്‍ ബസില്‍ പോകാമായിരുന്നില്ലേ എന്ന് ടിടിഇ വിഡിയോയില്‍ ചോദിക്കുന്നുണ്ട്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് ടിടിഇ ഉദ്യോഗസ്ഥനെ വഴക്കു പറയുന്നതും വിഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്രെയിനിലുണ്ടായിരുന്ന യാത്രക്കാര്‍ പകര്‍ത്തിയ വിഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയായിരുന്നു. ‘ഖര്‍ കേ കലേഷ്’ എന്ന് എക്‌സ് പേജില്‍ പങ്കുവെച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്. പൊലീസുകാരന്റെ പ്രവൃത്തിയെ വിമര്‍ശിച്ച്‌ നിരവധി ആളുകളാണ് കമന്റ് ചെയ്തത്. പൊലീസുകാരൻ അധികാരം മുതലെടുത്തുവെന്നും ഇയാളെ സസ്‌പെന്‌ഡ് ചെയ്യണമെന്നുമായിരുന്നു ഒരാള്‍ കമന്റ് ചെയ്‌തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക