സംസ്ഥാനത്തെ മൂന്ന് കോണ്‍ഗ്രസ് എം.പി.മാരുടെ ജനപ്രീതിയില്‍ കുറവെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനില്‍ കനഗോലു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ കേരളത്തിലെ കോണ്‍ഗ്രസ് എം.പി.മാരുടെ പ്രകടനം വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹവും സംഘവും. പാര്‍ലമെന്റ് മണ്ഡലങ്ങളിലെ സ്ഥിതി പഠിക്കലും സിറ്റിങ് എം.പി.മാരുടെ ജനപ്രീതി വിലയിരുത്തലുമാണ് ആദ്യഘട്ട ദൗത്യം.സര്‍വേയിലെ വിവരങ്ങള്‍ നേതൃത്വത്തിന്റെ മുൻപിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ തവണത്തെ യു.ഡി.എഫ്. അനുകൂല തരംഗത്തില്‍ ഇടതുമണ്ഡലമായ ആലത്തൂരില്‍നിന്ന് രമ്യ ഹരിദാസ് വിജയിച്ചുകയറിയിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തെ തരംഗം ഇത്തവണ ഇല്ലെന്നാണ് കനഗോലുവിന്റെയും സംഘത്തിന്റെയും കണ്ടെത്തല്‍. എന്നാല്‍ കരുവന്നൂര്‍ വിഷയമടക്കം സജീവ ചര്‍ച്ചയാക്കിയാല്‍ ഭൂരിപക്ഷം കുറഞ്ഞാലും വിജയത്തെ ബാധിക്കാനിടയില്ലെന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പത്തനംതിട്ടയില്‍ തുടര്‍ച്ചയായി നാലാംതവണ മത്സരത്തിന് തയ്യാറെടുക്കുന്ന ആന്റോ ആന്റണിയുടെ കാര്യത്തിലും സമാനമായ കണ്ടെത്തലാണുള്ളത്. കോഴിക്കോട് മണ്ഡലത്തിലും കഴിഞ്ഞ തവണത്തെ യു.ഡി.എഫ്. അനുകൂല തരംഗം ഇത്തവണയില്ല. കണ്ണൂര്‍, തൃശ്ശൂര്‍ മണ്ഡലങ്ങളിലും ചെറിയ പ്രശ്നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞതവണ ശബരിമല, രാഹുല്‍ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് എന്നീ രണ്ട് ഘടകങ്ങളായിരുന്നു യു.ഡി.എഫ്. എം.പി.മാരുടെ ഭൂരിപക്ഷങ്ങള്‍ കുത്തനെ ഉയര്‍ത്തിയത്. അതിനാല്‍ 2019-ലെ തിരഞ്ഞെടുപ്പുമായി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ താരതമ്യപ്പെടുത്തേണ്ടതില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. നില പരുങ്ങലിലുള്ള സിറ്റിങ് എം.പി.മാര്‍ക്ക് ജയിച്ചുകയറാനുള്ള തന്ത്രങ്ങള്‍ക്കൂടി നിര്‍ദേശിക്കാനാണ് കനഗോലുവിനോട് ദേശീയ നേതൃത്വം പറഞ്ഞിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക