BusinessIndiaNewsSocial

മിഠായികളിലും ഐസ്ക്രീമുകളിലും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് സ്റ്റിക്കുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം.

ന്യൂഡല്‍ഹി: മിഠായികളിലും ഐസ്‌ക്രീമുകളിലും ബലൂണുകളിലും പിടിയായി ഉപയോഗിക്കുന്ന ‘പ്ലാസ്റ്റിക് സ്റ്റിക്ക് നിരോധിക്കുമെന്ന് കേന്ദ്രം. 2022 ജനുവരി 1-നകം ഘട്ടംഘട്ടമായി ഇവ ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. പാര്‍ലമെന്റിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ കരട് വിജ്ഞാപന പ്രകാരം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിര്‍മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പ്പന, ഉപയോഗം എന്നിവ 2022 ജനുവരി 1 നകം നിരോധിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ad 1

പ്ലാസ്റ്റിക് സ്റ്റിക്കുകളുള്ള ഇയര്‍ബഡുകള്‍, ബലൂണുകള്‍ക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, പ്ലാസ്റ്റിക് പതാകകള്‍, മിഠായി സ്റ്റിക്കുകള്‍, ഐസ്‌ക്രീം സ്റ്റിക്കുകള്‍, അലങ്കാരത്തിനുള്ള തെര്‍മോകോള്‍ എന്നിവ ജനുവരി 1-നകം ഘട്ടംഘട്ടമായി നിരോധിക്കാനാണ് തീരുമാനം. അതേസമയം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍, കപ്പുകള്‍, ഗ്ലാസുകള്‍, ഫോര്‍ക്കുകള്‍, സ്പൂണ്‍, കത്തി, സ്ട്രോ, കണ്ടെയ്നര്‍, കണ്ടെയ്നര്‍ അടപ്പുകള്‍, ട്രേകള്‍, 100 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് / പി.വി.സി ബാനറുകള്‍ എന്നിവയുടെ ഉപയോഗം അടുത്ത വര്‍ഷം ജൂലൈയില്‍ പൂര്‍ണമായും അവസാനിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഇനങ്ങളില്‍, 120 മൈക്രോണില്‍ കുറവുള്ള റീസൈക്കിള്‍ ചെയ്യാനാകാത്ത പ്ലാസ്റ്റിക്ക് ഉപയോഗിച്ച്‌ നിര്‍മ്മിച്ച കാരിബാഗുകള്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 30 നകം ഘട്ടംഘട്ടമായി ഉപയോഗം അവസാനിപ്പിക്കാമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. കമ്ബോസ്റ്റബിള്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച ചരക്കുകള്‍ക്ക് ഈ വ്യവസ്ഥകള്‍ ബാധകമല്ല. 2016-ലെ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിനായി 2021 മാര്‍ച്ച്‌ 11 ന് പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് 2022-ഓടെ നിയന്ത്രണം വരും.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button