FlashKeralaMoneyNewsPolitics

ആയിരം കോടി കൂടി കടമെടുത്ത് ഒക്ടോബറിൽ ശമ്പളവും പെൻഷനും വിതരണം ചെയ്യും; സാമ്പത്തിക വർഷത്തിലെ കടമെടുപ്പ് പരിധി കൂടി തീരുന്നതോടെ മുമ്പോട്ട് എങ്ങനെ നീങ്ങുമെന്ന അനിശ്ചിതത്വത്തിൽ കേരളം: വിശദാംശങ്ങൾ വായിക്കാം.

തിരുവനന്തപുരം: അടുത്ത മാസം കൂടി ശമ്ബളവും പെൻഷനും മുടങ്ങില്ലെന്ന് സര്‍ക്കാര്‍ ഉറപ്പിക്കും ഈ മാസത്തെ ശമ്ബളവും അടുത്ത മാസത്തെ പെൻഷനും നല്‍കേണ്ടത് ഒക്ടോബറിലാണ്. ഇത് നല്‍കുന്നതിനായി സര്‍ക്കാര്‍ 1,000 കോടി രൂപ കൂടി കടമെടുക്കും. റിസര്‍വ് ബാങ്ക് വഴിയാണ് കടമെടുക്കുക. 1,000 കോടി രൂപ കൂടി കടമെടുത്തു കഴിഞ്ഞാല്‍ പിന്നെ എന്തു സംഭവിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. കടമെടുക്കാൻ കേന്ദ്രം അനുവദിച്ച തുക ഏതാണ്ട് ഇതോടെ തീരും. ഇത് കഴിഞ്ഞാല്‍ കടമെടുത്ത് മുമ്ബോട്ട് പോക്ക് കേരളത്തിന് അസാധ്യമാകും.

ad 1

സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതോടെ പണത്തിനായി സര്‍ക്കാര്‍ നെട്ടോട്ടത്തില്‍. ആണെന്നതാണ് വസ്തുത കിട്ടാവുന്ന സാമ്ബത്തിക സ്രോതസുകളില്‍ നിന്നെല്ലാം പണം സ്വരൂപിക്കാനുള്ള നീക്കത്തിലാണ് ധനവകുപ്പ്. ബിവറേജസ് കോര്‍പ്പറേഷൻ, കെഎഫ്സി തുടങ്ങിയ സ്ഥാപനങ്ങളിലെ ലാഭവിഹിതം അടിയന്തരമായി നല്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സഹകരണ ബാങ്കുകളില്‍ നിന്നും പണം സ്വരൂപിക്കുന്നിനുള്ള നീക്കത്തെക്കുറിച്ചും ആലോചിക്കുന്നു.സാമൂഹിക ക്ഷേമ പെൻ ഷൻ നല്കാൻ സഹകരണ ബാങ്കുകളോട് ആവശ്യപ്പെടും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

പങ്കാളിത്ത പെൻഷൻ പദ്ധതിയില്‍ തുടരാമെന്ന ഉറപ്പിന്മേല്‍ 1,755 കോടി രൂപ സര്‍ക്കാരിന് ഈ വര്‍ഷം കിട്ടുന്നുണ്ട്. ഇതിന്റെ ഒരു പങ്ക് കടമെടുക്കാൻ ബാക്കിയുള്ളത് വരും മാസങ്ങളില്‍ എടുക്കും. വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും 2,000 കോടി സമാഹരിക്കാൻ സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ബാങ്കുകളില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റും വായ്പയും എടുത്താകും ക്ഷേമനിധി ബോര്‍ഡുകള്‍ സര്‍ക്കാരിനു പണം കൈമാറുക. ഈ തുക വൈകാതെ തിരിച്ചു കൊടുക്കാമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. വായ്പയും ഒഡിയും നല്‍കാൻ മടിച്ചുനിന്ന ചില ബാങ്കുകള്‍ ഇപ്പോള്‍ സര്‍ക്കാരിനോടു സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

ad 3

പെൻഷൻ നല്കാൻ ബാങ്കുകളില്‍ നിന്നെടുത്ത വായ്പയ്ക്ക് സര്‍ക്കാര്‍ നല്കിയ പലിശ കുറവായതിനാല്‍ ബാങ്കുകള്‍ക്ക് നഷ്ടം ഉണ്ടായി. പുതുക്കിയ പലിശ നിരക്ക് അനുസരിച്ച്‌ സഹകരണ ബാങ്കുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.75 ശതമാനം വരെ സ്ഥിര നിഷേപത്തിന് പലിശ നല്കുന്നുണ്ട്. സര്‍ക്കാര്‍ നല്കുന്ന കുറഞ്ഞ പലിശയ്ക്ക് പണം നല്കാൻ സഹകരണ ബാങ്കുകള്‍ വിസമ്മതിക്കാമെങ്കിലും സിപിഎം ഭരിക്കുന്ന ബാങ്കുകളില്‍ നിന്ന് പണം നല്കാൻ നിര്‍ദ്ദേശം നല്കാൻ ആലോചിക്കുന്നു. ഇതിലൂടെ പെൻഷൻ നല്കുന്ന പ്രതിസന്ധി പരിഹരിക്കാൻ കഴിയും.

ad 5

ഈ വര്‍ഷം ഡിസംബര്‍ വരെ 15,390 കോടി രൂപ കടമെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതില്‍ 13,500 കോടി രൂപ ഇതിനകം എടുത്ത് കഴിഞ്ഞു. കഴിഞ്ഞ രണ്ടു മാസത്തിനിടെ മാത്രം 6,500 കോടി രൂപയാണ് കടമെടുത്തത്. പുതുതായി 1,000 കോടി രൂപ കൂടി കടമെടുക്കാനാണ് തീരുമാനം. ഇതോടെ കടമെടുപ്പ് പരിധിയും ഏതാണ്ട് കഴിയും. അതിന് ശേഷം എന്തു ചെയ്യുമെന്ന ആശങ്ക സംസ്ഥാന സര്‍ക്കാരിനുണ്ട്. കടമെടുപ്പ് പരിധി കൂട്ടാൻ വീണ്ടും കേന്ദ്രത്തെ സമീപിക്കാനാണ് ആലോചന.

അതിരൂക്ഷമായ സാമ്ബത്തികപ്രതിസന്ധി തുടരുന്നതിനിടെ, ക്ഷേമനിധി ബോര്‍ഡുകളില്‍നിന്ന് പണം സമാഹരിച്ച്‌ നിത്യച്ചെലവ് നടത്താൻ സംസ്ഥാന സര്‍ക്കാര്‍ നീക്കം. പക്ഷേ, പല ക്ഷേമനിധികളും ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ആദായനികുതി വകുപ്പ് തെറ്റായി ഈടാക്കിയ 1000 കോടിരൂപ ബിവറേജസ് കോര്‍പ്പറേഷന് കിട്ടാനുണ്ട്. ഇതുകിട്ടിയാല്‍ അവരും സര്‍ക്കാരിന് പണം നല്‍കിയേക്കും. ഓണക്കാലത്തെ ചെലവുകളെത്തുടര്‍ന്ന് മറ്റ് ഇടപാടുകള്‍ക്ക് പണമില്ലാതെവരുന്ന സ്ഥിതി ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം.

ഓണച്ചെലവുകള്‍ക്ക് പണം തികയ്ക്കാനായി ട്രഷറി ഇടപാടുകളുടെ പരിധി അഞ്ചുലക്ഷമാക്കി കുറച്ചിരുന്നു. ഓണക്കാലത്തെ പ്രത്യേക ചെലവുകള്‍ ഒഴിച്ചുള്ള ബില്ലുകള്‍ മാറ്റിവെക്കുകയും ചെയ്തു. ട്രഷറിയില്‍ നിയന്ത്രണത്തിന് അയവുനല്‍കാൻ ഇനിയുമായിട്ടില്ല. സാമ്ബത്തിക പ്രതിസന്ധി നേരിടാൻ മുൻ സര്‍ക്കാരുകളുടെ കാലത്തും ഇത്തരത്തില്‍ ക്ഷേമനിധി ബോര്‍ഡുകളില്‍നിന്ന് പതിവായി പണം സ്വീകരിച്ചിരുന്നു.

എന്നാല്‍, ഇങ്ങനെ കടമെടുക്കുന്നതും സര്‍ക്കാരിന്റെ വായ്പപ്പരിധിയില്‍ ഉള്‍പ്പെടുത്താൻ കേന്ദ്രം തീരുമാനിച്ചതോടെ ഇതു നിയന്ത്രിക്കാൻ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.സാമ്ബത്തികസ്ഥിതി അങ്ങേയറ്റം മോശമാവുമ്ബോള്‍പ്പോലും ഇത്തരം താത്കാലിക ക്രമീകരണങ്ങള്‍ നടത്താൻ സംസ്ഥാനത്തിന് ആവുന്നില്ല. എന്നാല്‍, ഈ പണം ഡിസംബറിനുമുമ്ബ് തിരികെ ക്ഷേമനിധികള്‍ക്ക് നല്‍കിയാല്‍ സംസ്ഥാനത്തിന്റെ വായ്പപ്പരിധിയെ ബാധിക്കില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button