അങ്കമാലി സ്വദേശിയായ യുവാവിനെ അയര്‍ലൻഡിലെ വീട്ടില്‍ മരിച്ച നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി (എ.സി.എൻ – 153) പടയാട്ടില്‍ വീട്ടില്‍ ദേവസിയുടെ മകൻ ജൂഡ് സെബാസ്‌റ്റ്യനെയാണ്(38) അയര്‍ലൻഡിലെ വാട്ടര്‍ഫോര്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും മക്കളും തലേ ദിവസമാണ് നാട്ടിലേക്ക് അവധിക്ക് പോയത്. നാട്ടില്‍ എത്തിയ ശേഷം ഭാര്യ പല തവണ ജൂഡിനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളെ വീട്ടിലേക്ക് അന്വേഷണത്തിന് വിടുകയായിരുന്നു.

സുഹൃത്തുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. പൊലീസ് അനന്തര നടപടികള്‍ സ്വീകരിച്ചു വരികെയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിഗ്നാ കെയര്‍ നഴ്‌സിങ് ഹോമിലെ ജീവനക്കാരനായിരുന്നു ജൂഡ്. ഭാര്യ: ഫ്രാൻസീന ഫ്രാൻസിസ് (കൊല്ലം) വാട്ടര്‍ഫോര്‍ഡ് യൂനിവേഴ്സിറ്റി ഹോസ്‌പിറ്റലിലെ സ്റ്റാഫ് നഴ്സാണ്. മക്കള്‍: ആന്റു ജൂഡ് പടയാട്ടില്‍ (മൂന്ന്), എലീശ ജൂഡ് പടയാട്ടില്‍ (രണ്ട്). മൃതദേഹ നാട്ടില്‍ എത്തിച്ച്‌ പിന്നീട് സംസ്‌കരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക