
വള്ളക്കടവില്‍ അര്‍ദ്ധരാത്രിയില്‍ യുവാവിനെ വീട് കയറി ആക്രമിച്ച സംഭവത്തില്‍ ഭാര്യയും മകനും പിടിയിൽ. വള്ളക്കടവ് കരിക്കന്നം വീട്ടില്‍ അബ്ബാസിന് നേരെയാണ് ആക്രമണമുണ്ടായത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമിച്ചതെന്ന് പിടിയിലായ അബ്ബാസിന്റെ ഭാര്യയും ആഷ്ര ബീവി (39), മകൻ മുഹമദ് ഹമ്ബൻ(19) പൊലീസിന് മൊഴി നല്‍കി. വധശ്രമത്തിന് വണ്ടിപ്പെരിയാര്‍ പൊലീസ് കേസ് എടുത്തു. കൂട്ട് പ്രതികള്‍ക്കായുള്ള അന്വേഷണമാരംഭിച്ചതായും പൊലീസ് പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെ1.30 ഓടെ ഒരു സംഘമാളുകള്‍ വള്ളക്കടവിലെ അബാസിനെ വീട്ടിലെത്തി മര്‍ദ്ദിക്കുകയായിരുന്നു.ആക്രമിച്ചത് കൊട്ടേഷൻ സംഘമായിരുന്നു എന്നാണ് പൊലീസിനു മൊഴി നല്‍കിയിരുന്നത് . എന്നാല്‍ പൊലീസ് ഇപ്രകാരം പറയുന്നു. ആഷ്ര ബീവിയും, അബ്ബാസും തമ്മില്‍ വഴക്കും കലഹവും സ്ഥിരമായിരുന്നു. ആഷ്രാബീവിയെ മാനസികമായും, ശാരീരികമായും, അബ്ബാസ് പീഡിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇത് സഹിക്കാനാകാതെ പിതാവിന്റെ വീട്ടില്‍ ഇവര്‍ എറണാകുളത്ത് താമസിക്കുകയായിരുന്നു.പിന്നീടാണ് അയല്‍വാസി ഷെമീറിന്റെ നിർദ്ദേശം അനുസരിച്ച് ഭര്‍ത്താവിനെ ആക്രമിക്കാൻ പദ്ധതി ഒരുക്കിയത്.