ബന്ധത്തില്‍ നിന്നും പിൻമാറിയതില്‍ യുവതിയെ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയ യുവാവ് പിടിയില്‍. മൂവാറ്റുപുഴ രണ്ടാര്‍കര കോട്ടപ്പടിക്കല്‍ ജൗഹര്‍ കരീം ആണ് പിടിയിലായത്. പോത്തനാട് സ്വദേശിനിക്കാണ് മര്‍ദ്ദനമേറ്റത്. വിവാഹ മോചിതയായ ഇരുപത്തേഴുകാരിയുമായി ഇയാള്‍ അടുപ്പത്തിലായിരുന്നു. യുവതി ബന്ധത്തില്‍ നിന്നും പിന്മാറിയതോടെ ഇയാള്‍ യുവതിയെ തട്ടികൊണ്ടു വരികയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു.

തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിവെച്ച്‌ പരിക്കേല്‍പ്പിക്കുകയും ചെയ്തു. യുവതിയുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലായി വെടിയേറ്റതിന്റെ മുറിവുകള്‍ ഉണ്ട്. വിവാഹിതനായ പ്രതിയ്‌ക്ക് 4 മക്കളും ഉണ്ട്. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക