സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വാഹനം വാങ്ങുന്നതിന് വിലയുടെ 50 % സബ്‌സിഡി പ്രഖ്യാപിച്ച്‌ കര്‍ണാടക സര്‍ക്കാര്‍. ഓട്ടോറിക്ഷകള്‍, ടാക്സികള്‍ അല്ലെങ്കില്‍ ചരക്ക് വാഹനങ്ങള്‍ എന്നിവ വാങ്ങുന്നതിന് കര്‍ണാടകയിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കാണ് ഈ സബ്‌സിഡി നല്‍കുക. ബാക്കി തുക ദേശസാല്‍കൃത ബാങ്കില്‍ നിന്നോ ഷെഡ്യൂള്‍ഡ് ബാങ്കില്‍ നിന്നോ വായ്‌പ്പാ എടുക്കുന്നതിനും സര്‍ക്കാർ സഹായിക്കും.

കര്‍ണാടകത്തില്‍ സ്ഥിരതാമസക്കാരനായ , മതന്യൂനപക്ഷ സമുദായത്തില്‍ പെട്ടവരായവര്‍ക്കാണ് സബ്സിഡി നല്‍കുക . ഇവ കൂടാതെ, വ്യക്തിയുടെ വാര്‍ഷിക വരുമാനം പ്രതിവര്‍ഷം 4.50 ലക്ഷം രൂപയില്‍ താഴെയായിരിക്കണമെന്നും പറയുന്നു . കര്‍ണാടക മൈനോറിറ്റീസ് ഡവല്പപ്മെന്റ് കോര്‍പറേഷൻ വെബ് സൈറ്റില്‍ ഈ പദ്ധതിയുടെ വിശദ വിവരങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്‌കീം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഏതൊരാളും ആദ്യം വിലയുടേ 10% മുൻകൂര്‍ പേയ്‌മെന്റ് നടത്തണം. തുടര്‍ന്ന് സര്‍ക്കാര്‍ വാഹനവിലയുടെ പകുതി അല്ലെങ്കില്‍ മൂന്ന് ലക്ഷം രൂപ സബ്‌സിഡി നല്‍കുകയും ബാക്കി തുകയ്‌ക്ക് ബാങ്ക് വായ്പ നല്‍കുകയും ചെയ്യും . അതേസമയം ഇത്തരമൊരു പദ്ധതി മതന്യൂനപക്ഷങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഹൈന്ദവ വിഭാഗങ്ങളിൽ നിന്ന് പ്രതിഷേധവും ഉയരുന്നുണ്ട്. കര്‍ണാടകത്തില്‍ ഹിന്ദുക്കള്‍ ഒഴികെ മറ്റെല്ലാ മതസ്ഥരും ന്യൂനപക്ഷ പദവി ഉള്ളവരാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക