IndiaNewsPolitics

“ഉറങ്ങണമെങ്കിൽ എക്സ്ട്രാ പെഗ്ഗോ ഗുളികയോ വേണം”: കർണാടകയിൽ വനിതാ മന്ത്രിയെ അധിക്ഷേപിച്ച് ബിജെപി നേതാവിന്റെ പ്രസംഗം; വിവാദം.

കർണാടകയിലെ വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറിനെതിരെ വിവാദ പരാമർശവുമായി കർണാടകയിലെ ബിജെപി മുൻ എംഎല്‍എ. കർണാടകയില്‍ ബി.ജെ.പിക്ക് സ്ത്രീകളുടെ പിന്തുണ ഉയരുന്നുണ്ടെന്നും ഇത് ഹെബ്ബാള്‍ക്കറെ ആശങ്കപ്പെടുത്തുമെന്നും പാർട്ടി പ്രവർത്തകരുടെ യോഗത്തില്‍ ബിജെപി മുൻ എംഎല്‍എ സഞ്ജയ് പാട്ടീല്‍ പറഞ്ഞു. ലക്ഷ്മി ഹെബ്ബാള്‍ക്കറുടെ മകൻ മൃണാള്‍ ബെലഗാവി മണ്ഡലത്തില്‍ നിന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

ബെലഗാവിയില്‍ ബിജെപിക്ക് സ്ത്രീകളുടെ പിന്തുണ വർദ്ധിക്കുന്നത് കണ്ട് ഹെബ്ബാള്‍ക്കറിന് ഉറക്കം വരില്ല. രമേഷ് ജാർക്കിഹോളി അവിടെ പ്രചാരണം നടത്തുന്നത് കാണാനും അവർക്ക് ബുദ്ധിമുട്ടായിരിക്കും. അവർക്ക് രാത്രി ഉറക്കം ലഭിക്കാൻ ഉറക്ക ഗുളികയോ എക്സ്ട്രാ പെഗോ വേണമെന്നും പാട്ടീല്‍ യോഗത്തില്‍ പറഞ്ഞു.2021 മാർച്ചില്‍ ജാർക്കിഹോളി ഉള്‍പ്പെട്ട ലൈംഗിക ഉള്ളടക്ക സിഡി വൻവിവാദമുണ്ടാക്കിയിരുന്നു. പരാമർശത്തെ വിഡിയോ പ്രസ്താവനയില്‍ ഹെബ്ബാള്‍ക്കർ അപലപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ത്രീകളോട് ബിജെപിക്കുള്ള ആദരവിൻ്റെ ഉദാഹരണമാണോ പാട്ടീലിൻ്റെ പരാമർശമെന്ന് അവർ ചോദിച്ചു. ബിജെപിക്ക് സ്ത്രീകളോടുള്ള ബഹുമാനമാണ് കാണിക്കുന്നത്. ഇതാണ് ബിജെപിയുടെ ഹിഡൻ അജണ്ട. നിങ്ങള്‍ റാം, ബേട്ടി പച്ചാവോ, ബേട്ടി പഠാവോ എന്ന് ജപിച്ചാല്‍ മാത്രം പോരാ, സ്ത്രീകളെ ബഹുമാനിക്കണമെന്നും ഹെബ്ബാള്‍ക്കർ തിരിച്ചടിച്ചു. ഹിന്ദു സംസ്‌കാരത്തെക്കുറിച്ച്‌ പ്രസംഗിക്കുന്ന സഞ്ജയ് പാട്ടീലിൻ്റെ പരാമർശം എനിക്ക് മാത്രമല്ല, സംസ്ഥാനത്തെയും രാജ്യത്തെയും എല്ലാ സ്ത്രീകളോടുമുള്ള അനാദരവാണെന്നും അവർ പറഞ്ഞു. ബെലഗാവിയില്‍ മൃണാള്‍ രവീന്ദ്ര ഹെബ്ബാള്‍ക്കർ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാറിനെതിരെയാണ് മത്സരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Welcome To Kerala Speaks !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക