കർണാടകയില്‍ കോണ്‍ഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്ന് സർവേ പ്രവചനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 15 മുതല്‍ 17 സീറ്റ് വരെ കോണ്‍ഗ്രസിന് കിട്ടുമെന്ന് ലോക്പോള്‍ സർവേ പ്രവചിക്കുന്നു. ആകെ 28 സീറ്റാണ് കർണാടകയിലുള്ളത്.
ഗ്യാരന്‍റികള്‍ താഴേത്തട്ടില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് സർവേ പ്രവചനം. ബിജെപിക്ക് 11-13 സീറ്റ് വരെ മാത്രമേ കിട്ടൂ എന്നും സർവേ പറയുന്നു. കഴിഞ്ഞ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച ഏജൻസിയാണ് ലോക്പോള്‍.
-->
തെലങ്കാനയില്‍ കോണ്‍ഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രവചനം.17-ല്‍ 13 മുതല്‍ 15 സീറ്റ് വരെ കോണ്‍ഗ്രസിന് കിട്ടും.ബിആർഎസ് ഒരു സീറ്റിലൊതുങ്ങും, അല്ലെങ്കില്‍ സീറ്റുണ്ടാകില്ല. ബിജെപിക്ക് 2 മുതല്‍ 3 സീറ്റ് വരെ കിട്ടാം.എഐഎംഐഎം ഹൈദരാബാദ് മണ്ഡലം നിലനിർത്തുമെന്നും ലോക്പോള്‍ സര്‍വേ പറയുന്നു.
അതേസമയം സീറ്റ് കുറയുമെന്ന ആശങ്ക ബിജെപിക്കില്ലെന്ന് കർണാടക ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര പറഞ്ഞു.കർണാടകയിലെ ബിജെപി – ജെഡിഎസ് സഖ്യം രണ്ട് പാർട്ടികളെയും പരസ്പരം സഹായിക്കും. നരേന്ദ്രമോദിയുടെ ജനപ്രിയത വോട്ടാക്കി മാറ്റുക എന്ന കടമ മാത്രമേ തനിക്കും ബിജെപിക്കുമുള്ളൂ.
ട്രെൻഡ് വ്യക്തമാണെന്നും 28-ല്‍ 28 സീറ്റും നേടാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വലിയ പ്രതീക്ഷ നല്‍കിയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്, എന്നിട്ടും ഒന്നും ചെയ്തില്ല. കോണ്‍ഗ്രസ് സർക്കാരിനെതിരായ ജനവികാരം കൂടി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക