ഭാര്യയുടെ ഇൻസ്റ്റഗ്രാം റീല്‍സ് ആസക്തിയില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കർണാടക ചാമരാജനഗർ സ്വദേശി, കുമാർ (33) ആണ് മരിച്ചത്. ഹനൂരിലെ ഒരു മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.കൂലിപ്പണിക്കാരമായ കുമാറിന് ഭാര്യ ഇൻസ്റ്റഗ്രാം റീല്‍സ് ചെയ്ത് അപ്ലോഡ് ചെയ്യുന്നതില്‍ എതിർപ്പുണ്ടായിരുന്നു.

ഇതിനെ തുടർന്ന് കുമാർ ഭാര്യടോട് വഴക്കിട്ടിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഭാര്യ റീല്‍സ് ചെയ്യുന്നത് അവസാനിപ്പിക്കാത്തതില്‍ കുമാർ നിരാശനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്നും മൃതദേഹം പോസ്റ്റുമോർ‌ട്ടത്തിന് അയച്ചതായും പോലീസ് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക