മെഗാ സ്റ്റാര്‍ മമ്മൂട്ടി ഇന്ന് 72-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. 5 പതിറ്റാണ്ടിലേറെയായി വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മമ്മൂട്ടിയ്ക്ക് പ്രായം ഇപ്പോഴും എപ്പോഴും വെറും നമ്ബര്‍ മാത്രമാണെന്നാണ് ആരാധകര്‍ പറയുന്നത്. കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത് 1971ല്‍ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അരങ്ങേറ്റം കുറിച്ചത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങിയ മമ്മൂട്ടി അന്ന് കോളേജില്‍ പഠിക്കുകയായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. വിജയ പരാജയങ്ങള്‍ മാറി മറിഞ്ഞ കരിയറാണെങ്കിലും മമ്മൂട്ടിയുടെ വളര്‍ച്ച ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.

മെഗാസ്റ്റാറിന്റെ ആസതി

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2020 ല്‍ 265 കോടിയായിരുന്നു മമ്മൂട്ടിയുടെ ആസ്തി. 2021 ആയപ്പോള്‍ അത് 280 ആയി ഉയര്‍ന്നു. 2021 ലെ http://caknowledge.com കണക്കുകള്‍ പ്രകാരം 310 കോടിയുടെ ആസ്തിയാണ് മമ്മൂട്ടിയ്ക്ക് ഉണ്ടായിരുന്നത്. ഈ വര്‍ഷത്തെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 340 കോടി രൂപയുടെ ആസ്തിയാണ് മെഗാ സ്റ്റാറിനുള്ളത്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി പത്ത് കോടി രൂപയാണ് ഇപ്പോള്‍ വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 3 കോടി രൂപയാണ് മമ്മൂട്ടിയുടെ പ്രതിമാസ വരുമാനം. അദ്ദേഹം 12 കോടി രൂപ ഇന്‍കം ടാക്‌സ് അടക്കുന്നുണ്ടെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സിനിമ പോലെ തന്നെ കാറുകളോടും ഭ്രമമാണ് മമ്മൂട്ടിയ്ക്ക് എന്ന് എല്ലാവര്‍ക്കും അറിയാം. ഏത് കാറിനെ കുറിച്ച്‌ ചോദിച്ചാലും മമ്മൂട്ടിയ്ക്ക് അറിയാം എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്. ഫെരാരി 812, മെര്‍സിഡ്‌സ് ബെന്‍സ് ജി ക്ലാസ്, ബിഎംഡബ്ല്യു എക്‌സ് 6, റെയ്ഞ്ച് റോവര്‍ സ്‌പോര്‍ട് തുടങ്ങിയ കാറുകളെല്ലാം അദ്ദേഹത്തിന്റെ ഗാരേജിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക