ന്യൂസിലന്‍ഡ് ഒരു വെബ്സൈറ്റ് പറയുന്നത് അനുസരിച്ച്‌ 1998 ലെ ക്രിസ്മസിനും 1999 ന്യൂ ഇയറിനുമിടയിലാണ് ആദ്യമായി നാല് ബ്രാകള്‍ ഇവിടെ പ്രത്യക്ഷപ്പെട്ടത്. പിന്നിട് ഇതിനെ കുറിച്ച്‌ വലിയ രീതിയില്‍ ചര്‍ച്ചകള്‍ നടക്കുകയും ഇവിടെ തൂക്കിയ ബ്രാ കളുടെ എണ്ണം 60 ആയി ഉയരുകയും ചെയ്തു എന്നാണ്. ഇന്ന് ഇവിടെ ആയിരക്കണക്കിന് ബ്രാകള്‍ തുങ്ങി കിടക്കുന്നത് കാണാം.

ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളിലും വിചിത്രമായ പല ആചാരങ്ങളും നമ്മുക്ക് കാണാന്‍ കഴിയും. അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ന്യൂസിലന്‍ഡിലെ ഒരു വിനോദസഞ്ചാര കേന്ദ്രം (tourist place). ഇവിടെ എത്തുന്ന സ്ത്രീകള്‍ അവിടെയുള്ള വേലിയില്‍ തങ്ങളുടെ ബ്രാ (Bra) തൂക്കിയിടുന്ന വിചിത്രമായ ഒരു രീതി പിന്‍തുടരപ്പെടുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ന്യൂസിലാന്റിലെ സെന്‍ട്രല്‍ ഒട്ടാഗോയിലെ ഒരു നഗരമാണ് കാര്‍ഡോണ. ഇവിടെയാണ് വേലിയില്‍ ആയിരക്കണക്കിന് സ്ത്രീകളുടെ ബ്രാകള്‍ തൂങ്ങിക്കിടക്കുന്നത്. സ്വദേശികള്‍ മാത്രമല്ല വിദേശികളും അവിടത്തെ പാരമ്ബര്യമനുസരിച്ച്‌ ബ്രാ ഉപേക്ഷിക്കാറുണ്ട്. അടിവസ്ത്രങ്ങള്‍ക്ക് പേരുകേട്ട ഈ സ്ഥലം ഇപ്പോള്‍ കാര്‍ഡോണയിലെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു.

എന്തിനാണ് അവര്‍ ഇവിടെ ബ്രാ തൂക്കുന്നത്?

എന്തുകൊണ്ടാണ് ഇവിടെ അടിവസ്ത്രങ്ങള്‍ ബ്രായുടെ വേലിയില്‍ തൂക്കിയിടുന്നതിന് എന്നതിന് പിന്നില്‍ വ്യത്യസ്ത പല കഥകളാണ് നിലനില്‍ക്കുന്നത്. വാസ്തവത്തില്‍, ട്രെന്‍ഡിന് അനുസൃതമായിട്ടാണ് പലരും ഇവിടെ അടിവസ്ത്രങ്ങള്‍ ഉപോക്ഷിക്കുന്നത്. അതുപോല ചില സ്ത്രികള്‍ ജീവിതത്തിന്റെ കെട്ടുപാടുകളില്‍ നിന്ന് സ്വതന്ത്രരാകുമ്ബോഴും ഇവിടെ എത്തി തങ്ങളുടെ അടിവസ്ത്രങ്ങള്‍ തൂക്കിയിടും.

എപ്പോഴാണ് തുടങ്ങിയത്?

ന്യൂസിലന്‍ഡ് ഒരു വെബ്സൈറ്റ് പറയുന്നത് അനുസരിച്ച്‌ 1998 ലെ ക്രിസ്മസിനും 1999 ന്യൂ ഇയറിനുമിടയിലാണ് ആദ്യമായി നാല് ബ്രാകള്‍ ഇവിടെ പ്രത്യക്ഷപ്പെട്ടത്. പിന്നിട് ഇതിനെ കുറിച്ച്‌ വലിയ രീതിയില്‍ ചര്‍ച്ചകള്‍ നടക്കുകയും ഇവിടെ തൂക്കിയ ബ്രാ കളുടെ എണ്ണം 60 ആയി ഉയരുകയും ചെയ്തു എന്നാണ്. ഇന്ന് ഇവിടെ ആയിരക്കണക്കിന് ബ്രാകള്‍ തുങ്ങി കിടക്കുന്നത് കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക