രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രതീക്ഷയില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. എല്ലാം വോട്ടിംഗ് മെഷീന്‍ പറയുമെന്ന് ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഫലം വരാന്‍ മിനിറ്റുകളേ ബാക്കിയുള്ളു. ഇന്നിനി അവകാശവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് പറഞ്ഞു. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാണ് പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ പറയുന്നത്. ഇടതുപക്ഷ മുന്നണിയുടെ എല്ലാ ഘടകകക്ഷികളും ഐക്യത്തോടെയാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പിനെ അഭിസംബോധന ചെയ്തതെന്നും ജെയ്ക്ക് പറഞ്ഞു.

ചാണ്ടി ഉമ്മൻ റെക്കോര്‍ഡ് ഭൂരിപക്ഷം നേടി വിജയിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ അത്മവിശ്വാസം പ്രകടിപ്പിച്ചു.വരുന്ന 11 ന് കേരള നിയമസഭയില്‍ നടക്കാൻ പോകുന്നത് ചാണ്ടി ഉമ്മൻറെ സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം പുറഞ്ഞു.രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. തപാല്‍, സര്‍വീസ് വോട്ടുകളുടെ പരിശോധനയും എണ്ണലുമാണ് ആദ്യം. വോട്ടെണ്ണല്‍ തുടങ്ങി മിനിറ്റുകള്‍ക്കം ആദ്യ ഫലസൂചനകള്‍ പുറത്തുവരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരുപത് ടേബിളിലുകളിലായാണ് വോട്ടെണ്ണല്‍. ഇതില്‍ അഞ്ച് മേശകളില്‍ തപാല്‍ വോട്ടുകളും ഒന്നില്‍ സര്‍വീസ് വോട്ടുകളും എണ്ണും. ഓരോ ടേബിളിലും ഒന്ന് വീതം മൈക്രോ ഒബ്‌സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍ വൈസര്‍, രണ്ട് കൗണ്ടിങ് സ്റ്റാഫ് എന്നിവരാണ് കൗണ്ടിങ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍. സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരെയും അനുവദിച്ചിട്ടുണ്ട്. ആകെയുള്ള 20 കൗണ്ടിങ് മേശകളിലുമായി 74 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുള്ളത്.

13 റൗണ്ടുകളായാണ് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണാനായി മേശയിലേക്ക് വരിക. ആകെയുള്ള 182 ബൂത്തുകളില്‍ ഒന്ന് മുതല്‍ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടില്‍ എണ്ണാനായി എടുക്കുക. രണ്ടാം റൗണ്ടില്‍ 15 മുതല്‍ 28 വരെയുള്ള ബൂത്തുകളിലെ എണ്ണും. ഇങ്ങനെ തുടര്‍ച്ചയായി 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ പുരോഗമിക്കുക.തപാല്‍ വോട്ടുകള്‍ പരിശോധിച്ച്‌ എണ്ണിത്തുടങ്ങിയാല്‍ എട്ടരയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. പത്തുമണിയോടെ പുതുപ്പള്ളിയുടെ ജനവിധിയുടെ ചിത്രം ഏതാണ്ട് വ്യക്തമാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക