സിനിമ ഷൂട്ടിന്‍റെ ഇടവേളയില്‍ അപ്രതീക്ഷിതമായി ഒരു വീട്ടിലേയ്ക്ക് കുശലം പറ‌യാൻ കയറിച്ചെന്ന മമ്മൂട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. കാതല്‍ സിനിമയുടെ ഷൂട്ടിനിടെയാണ് സംഭവം.

പ്രൊഡക്‌ഷൻ ഡിസൈനർ ഷാജി നടുവില്‍ പങ്കുവച്ചതാണ് വീഡിയോ. സ്കൂട്ടറില്‍ മമ്മൂട്ടി സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ എടുക്കുന്നതിനു വേണ്ടി അണിയറപ്രവർത്തകരുടെ ഒരു സംഘം സഞ്ചരിക്കുന്നതിനിടയിലാണ് സമീപത്തുള്ള വീട്ടില്‍ മമ്മൂട്ടിയും ഷൂട്ടിംഗ് സംഘവും കയറിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക