മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെതാണ് തീരുമാനം. നേരത്തെ ദേശീയ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഈ സ്ഥാനത്തോടൊപ്പം ദേശീയ വക്താവായും അനില്‍ ആൻ്റണി തുടരും.

ദേശീയ ഉപാധ്യക്ഷനായി എ പി അബ്ദുള്ളകുട്ടി തുടരും. ബി എല്‍ സന്തോഷ് സംഘടനാ ചുമതലയുള്ള ജന സെക്രട്ടറി സ്ഥാനത്തും മലയാളിയായ അരവിന്ദ് മേനോൻ ദേശീയ സെക്രട്ടറിയായും തുടരുമെന്നാണ് ബിജെപി തീരുമാനം. കേരളത്തിൻ്റെ സഹ പ്രഭാരി രാധാ മോഹൻ അഗര്‍വാളിന് ജന സെക്രട്ടറി സ്ഥാനവും നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ അനില്‍ ആൻ്റണി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നായിരുന്നു അനില്‍ ആൻ്റണിയുടെ പ്രതികരണം. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷൻ ലിജിൻ ലാലാണ് പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക