ഇത് സുരേഷ് ഗോപിയല്ലേ ആര് കണ്ടാലും ഒറ്റ നോട്ടത്തിലെന്നല്ല രണ്ടാമത്തെ നോട്ടത്തിലും ഇത് തന്നെ പറയും . എന്നാല്‍ ഇത് സുരേഷ് ഗോപിയല്ല. സുഭാഷ് ഗോപിയാണ് .സുരേഷ് ഗോപിയുടെ അനുജൻ. അദ്ദേഹത്തിന്റെ മൂന്ന് സഹോദരന്മാരില്‍ ഒരാള്‍. സ്വന്തം കുടുംബത്തോടൊപ്പമാണ് സുഭാഷ് ഗോപി വോട്ട് ചെയ്യാൻ എത്തിച്ചേർന്നത്.

വരിയില്‍ നില്‍ക്കുമ്ബോള്‍ പകർത്തിയ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.ഹെയർ സ്റ്റൈലിലെ വ്യത്യാസമാണ് ഇത് സുരേഷ് ഗോപി അല്ലല്ലോ എന്ന തോന്നലുണ്ടാക്കുന്നത്. സുരേഷ് ഗോപിയുടെ അപരൻ എന്ന രീതിയിലും ഈ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.സിനിമ പിആർഒ മഞ്ജു ഗോപിനാഥാണ് വീഡിയോ പുറത്തുവിട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

”തൃശൂരില്‍ വോട്ട് ചെയ്യാനെത്തിയ സുരേഷ് ഗോപിയുടെ അനിയൻ സുഭാഷ് ഗോപിയും കുടുംബവും” എന്ന തലക്കെട്ടോടെയാണ് മഞ്ജു വീഡിയോ പങ്കുവച്ചത്.നില്പിലും മുഖഭാവത്തിലും തനി സുരേഷ് ഗോപി സ്റ്റൈലില്‍ നില്‍ക്കുന്ന സുഭാഷ് ഗോപിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സുരേഷ് ഗോപിയുടെ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക