പുറംലോകം അറിയാത്ത നിരവധി കലാകാരന്മാർക്ക് അംഗീകാരം നേടിക്കൊടുക്കാറുള്ള പ്ലാറ്റ്ഫോമാണ് സോഷ്യല്‍ മീഡിയ. അത്തരം ഒരു പ്രകടനമാണ് ഇപ്പോള്‍ സൈബറിടങ്ങളില്‍ വൈറലാകുന്നത്. സദസിനെ ഇളക്കിമറിച്ച്‌ വേദിയില്‍ തകർപ്പൻ നൃത്തം അവതരിപ്പിക്കുന്ന വീട്ടമ്മയുടെ വീഡിയോയാണ് ഇത്.എറണാകുളം പള്ളിക്കര സ്വദേശി ലീലാമ്മ ജോണാണ് തകർപ്പൻ ഡാൻസുമായി വിവാഹ വേദിയെ ഇളക്കിമറിക്കുന്നത്. ഒപ്പം ചുവടുവയ്ക്കുന്നവരെ പിന്നിലാക്കുന്ന പ്രകടനമാണ് ലിലാമ്മ കാഴ്ചവയ്ക്കുന്നത്.

“എന്താ ഒരു എനർജി.. എന്താ ഒരു ടൈമിംഗ്” എന്ന കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നത്. മന്ത്രി വി.ശിവൻകുട്ടി ഉള്‍പ്പെടെയുള്ള പ്രമുഖർ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 1984ല്‍ പുറത്തിറങ്ങിയ ‘കാണാമറയത്ത്’ എന്ന ചിത്രത്തിലെ ‘ഒരു മധുരക്കിനാവിൻ’ എന്നു തുടങ്ങുന്ന ഗാനത്തിനൊപ്പമാണ് ഈ ഗംഭീര പ്രകടനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
വൈറൽ ഡാൻസർ ലീലാമ്മച്ചിയുടെ കിടിലൻ സ്റ്റെപ്പുകൾ

‘തെമ്മാ തെമ്മാ തെമ്മാടി കാറ്റേ…’; വൈറൽ ഡാൻസർ ലീലാമ്മച്ചിയുടെ കിടിലൻ സ്റ്റെപ്പുകൾ #palakkad #pattambi #viraldancer #viralvideos

Posted by Reporter Live on Sunday, April 21, 2024

2011ല്‍ പുറത്തിറക്കിയ ‘തേജാഭായി ആൻഡ് ഫാമിലി’ എന്ന ചിത്രത്തിലെ റീമിക്സ് വേർഷൻ ഗാനത്തിനൊത്ത് ലീലാമ്മ നൃത്തച്ചുവടുകള്‍ അവതരിപ്പിക്കുന്നതിന് അനുസരിച്ച്‌ കാണികള്‍ കൈയ്യടിക്കുന്നതും ആർപ്പുവിളിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക