ഭര്‍ത്താവിന് ഓഫിസിലെ സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച്‌ ചെരിപ്പുകൊണ്ടടിച്ച്‌ ഭാര്യ. ബീഹാറിലെ ഔറംഗബാദ് ജില്ലയിലാണ് സംഭവം. ഭാര്യ എൻജിനീയറായ ഭര്‍ത്താവിനെ ചെരിപ്പിനടിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ഓഫിസിലെത്തിയാണ് യുവതി ഭര്‍ത്താവിനെ തല്ലിയത്.

ഭര്‍ത്താവിന് ജോലിസ്ഥലത്ത് വനിതാ ജീവനക്കാരിയുമായി അവിഹിതബന്ധമുണ്ടെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഭര്‍ത്താവ് ജോലി ചെയ്യുന്ന ഓഫിസിലേക്ക് കയറിയ യുവതി, ഭര്‍ത്താവിന് നേരെ ചെരിപ്പ് എറിയുകയും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്തുടര്‍ന്ന് അടിക്കുന്നതും വീഡിയോയില്‍ കാണാം. ചെലവിനുള്ള പണം നല്‍കുന്നില്ലെന്നും യുവതി ആരോപിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചെലവിനുള്ള പണം നല്‍കുന്നില്ലെന്നും യുവതി ആരോപിക്കുന്നു. യുവതിയുടെ ഭര്‍ത്താവ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ മാതാപിതാക്കളുടെ വീട്ടില്‍ താമസിക്കുന്നതിനാല്‍ താൻ വിഷമത്തിലാണെന്നും ഭര്‍ത്താവ് തനിക്കും കുട്ടികള്‍ക്കും ചെലവിനുള്ള പണം നല്‍കുന്നില്ലെന്നും യുവതി പറഞ്ഞു. അവിഹിത ബന്ധത്തിനായി ഭര്‍ത്താവ് പണമെല്ലാം ധൂര്‍ത്തടിച്ച്‌ കളയുകയാണെന്നും താനും മക്കളും സാമ്ബത്തികമായി ബുദ്ധിമുട്ടുകയാണെന്നും യുവതി ആരോപിച്ചു. കുട്ടികളും പിതാവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച്‌ രംഗത്തെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക