കുരുത്തക്കേടിനു കയ്യും കാലും വച്ച കുട്ടിയാനകളുടെ വീഡിയോകള്‍ മുൻപും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കുട്ടിയാനകളുടെ കുസൃതികള്‍ ഇഷ്ടപ്പെടുന്ന നെറ്റിസണ്‍സും ഏറെയാണ്. ഒരു കുട്ടിയാനയുടെ കുറുമ്ബു നിറഞ്ഞ വിഡീയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഒരു താഴ്വരയില്‍ പക്ഷിക്കൂട്ടത്തെ തുമ്ബിക്കൈയും കുലുക്കി ചെന്ന് വിരട്ടിയോടിക്കുകയാണ് കുട്ടിയാന. എന്നാല്‍ വട്ടത്തില്‍ ഓടുന്നതിനിടയില്‍ കാലു വഴുതി തുമ്ബിക്കൈയും കുത്തി വീഴുകയാണ് കുറുമ്ബൻ. അതോടെ പിടഞ്ഞെണീറ്റ് അമ്മയാനയ്ക്ക് അരികിലേക്ക് ഓടുന്നതും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ഈ കുറുമ്ബനെ കണ്ടിട്ട് ഒരു മനുഷ്യ കുഞ്ഞിനെ പോലെ തോന്നുന്നു, വീണപ്പോള്‍ സങ്കടം പറയാൻ അമ്മയുടെ അടുത്തേക്ക് ഓടി പോയതു കണ്ടില്ലേ?””അതൊരു മനോഹരമായ നിമിഷമാണ്. വഴുതി വീണതിന് ശേഷം അവൻ അമ്മയുടെ അടുത്തേക്ക് ഓടുന്നത് ഇഷ്ടപ്പെട്ടു, അമ്മയാനയുടെ ആശങ്കയും കാണാം.” എന്നിങ്ങനെ പോവുന്നു വീഡിയോയ്ക്ക് താഴെയുള്ള കമന്റുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക