പരീക്ഷയില്‍ മികച്ച മാർക്ക് വാങ്ങി ജയിച്ചാല്‍ ബൈക്കും സ്‌കൂട്ടറും എല്ലാം സമ്മാനം നല്‍കാമെന്ന് പല മാതാപിതാക്കളും മക്കള്‍ക്ക് വാക്ക് നല്‍കാറുണ്ട്. അങ്ങനെയെങ്കിലും പഠിച്ച്‌ മാർക്ക് വാങ്ങി ജയിക്കുമല്ലോ എന്ന ചിന്തയാണ് രക്ഷിതാക്കള്‍ക്കുള്ളത്. പ്രത്യേകിച്ചും കോളജിലൊക്കെ പോവുന്ന സമയത്താവും ഇത്തരം വാഗ്‌ദാനങ്ങള്‍ നൽകാറ്.

ഇപ്പോള്‍ മകള്‍ക്ക് 3 കോടിയുടെ ആഡംബര സ്പോർട്‌സ് കാർ സമ്മാനിച്ച മലയാളി വ്യവസായിയുടെ വാർത്തയാണ് ഇന്റർനെറ്റില്‍ ട്രെൻഡായി നില്‍ക്കുന്നത്.പഠനവും പരിശീലനവും പൂര്‍ത്തിയാക്കി പുതിയ ഉത്തരവാദിത്വത്തിലേക്ക് ചുവടുവെച്ച മകളെ ഞെട്ടിച്ചുകൊണ്ടാണ് അച്ഛൻ ഇത്തരത്തിലൊരു സമ്മാനം കരുതിവെച്ചത്. കോഴിക്കോട്ടുകാരുടെ സ്വന്തം ഹൈലൈറ്റ് മാളുകളുടെ ഉടമ പി സുലൈമാനാണ് മകള്‍ക്ക് ഇത്തരത്തിലൊരു തകർപ്പൻ സമ്മാനം നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹൈലൈറ്റ് മാളുകളുടെ ഡയറക്ടറായി മകള്‍ നിമ സുലൈമാൻ ചുമലയേല്‍ക്കുന്നതിന്റെ ഭാഗമായാണ് സൂപ്പർകാർ സമ്മാനിച്ചത്. സൂപ്പർകാർ നിർമാതാക്കളായ പോർഷയുടെ സൂപ്പർഹിറ്റ് വാഹനം 911 കരേര S മോഡലാണ് നിമയ്ക്ക് നല്‍കിയത്. ഷാർക് ബ്ലൂ കളർ ഓപ്ഷനിലുള്ള ഈ അത്യാഡംബര സ്പോർട്‌സ് കാറിന് കേരളത്തില്‍ ഏകദേശം 3 കോടി രൂപയോളമാണ് ഓണ്‍റോഡ് വില വരുന്നത്. ഇന്ത്യയിലും വിദേശത്തുമായി ഹൈലൈറ്റ് ഗ്രൂപ്പ് ഒരുക്കുന്ന മാളുകളുടെ ഡയറക്ടറായാണ് നിമ സ്ഥാനമേറ്റിരിക്കുന്നത്.

മകള്‍ എന്നതിനെക്കാളുപരി വലിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന സ്ത്രീകളോടുള്ള ബഹുമാനമാണ് ഹൈലൈറ്റ് ഗ്രൂപ്പ് ഇതിലൂടെ അര്‍ഥമാക്കുന്നതെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ പി സുലൈമാന്‍ അഭിപ്രായപ്പെട്ടു. യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനില്‍ നിന്ന് സാമ്ബത്തിക ശാസ്ത്രത്തില്‍ ബിരുദദാരിയാണ് നിമ. 2018-ല്‍ ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഹഗ് എ മഗ് കഫേയില്‍ കസ്റ്റമർ സർവീസ് ട്രെയിനിയായി പരിശീലനം ആരംഭിച്ച നിമ പിന്നീട് 2020 മുതല്‍ മാനേജ്മെന്റ് പ്രതിനിധിയായി പ്രവർത്തിച്ചു വരികയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക