ബോൾഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലേഡിയാണ് തെന്നിന്ത്യന്‍ താരം സാമന്ത. താരത്തിന്റെ ലുക്കിലും അത് പലപ്പോഴും പ്രതിഫലിക്കാറുണ്ട്. ആരാധകള്‍ക്കായി ബ്ലാക്ക് ആന്‍ഡ് ബോള്‍ഡ് ലുക്കിലുളള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി. താരത്തിന്റെ ഈ പുതിയ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

കറുപ്പ് നിറത്തിലുളള ജാക്കറ്റിന്റെ പ്രത്യേകത അതിന്റെ മെറ്റീരിയലാണ്. ബ്ലാക്ക് സില്‍ക്ക് ഗബര്‍ഡാനില്‍ ആണ് ജാക്കറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. സ്മൂത്ത് ഷൈനി ആയിട്ടുളള സര്‍ഫസില്‍ ബട്ടണുകളും നല്‍കിയിട്ടുണ്ട്. ലക്ഷ്വറി ഫാഷന്‍ ലോകത്തെ ഏറ്റവും മൂല്യമുളള ബ്രാന്‍ഡായ ഗുച്ചിയുടെ കളക്ഷനില്‍ നിന്നുളളതാണ് സാമന്ത ധരിച്ച ജാക്കറ്റ്. ജാക്കറ്റിനൊപ്പമുളള പാന്റ്‌സും ഇതേ മെറ്റീരിയല്‍തന്നെയാണ്. മിനിമല്‍ അക്‌സസറീസ് ആണ് നല്‍കിയിരിക്കുന്നത്. ബ്രാലെസ്സ് ലുക്കിൽ ആണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലക്ഷ്വറി ബ്രാന്‍ഡായ ബള്‍ഗാരിയുടെ വൈറ്റ് ഗോള്‍ഡില്‍ നിര്‍മ്മിച്ചിരിക്കുന്ന അക്‌സസറീസ് ആണ് ജാക്കറ്റിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്.സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റും ഫാഷന്‍ ഡിസൈനറുമായ പ്രീതം ജുകല്‍ക്കറാണ് സാമന്തയുടെ ഈ ലുക്ക് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. അതേസമയം രാജ് ആന്‍ഡ് ഡികെയുടെ സിറ്റാഡല്‍ :ഹണി ബണ്ണി എന്ന സീരീസാണ് സാമന്തയുടെ പുതിയ മപ്രാജക്‌ട്. വരുണ്‍ ധവാനൊപ്പമുളള ഈ സീരിസ് ആമാേണ്‍ പ്രൈമിലാണ് കാണാന്‍ സാധിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക