പ്രതീക്ഷിക്കാതെ ജീവിതത്തിലെത്തിയ അസുഖത്തെക്കുറിച്ചും നിലവിലെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും തുറന്നുപറഞ്ഞ് വ്ലൊഗറുമായ ലക്ഷ്മി നായർ. വാക്കർ ഉപയോഗിച്ച്‌ നടക്കേണ്ട അവസ്ഥയാണെന്നാണ് ലക്ഷ്മി പറയുന്നത്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മി നായർ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ലക്ഷ്മിയുടെ വീഡിയോകള്‍ കാണാനില്ലായിരുന്നു. എന്തുകൊണ്ടാണ് ഇടവേള എടുത്തതെന്ന് ആളുകളും അന്വേഷിച്ചു തുടങ്ങിയതോടെയാണ് അസുഖ വിവരം തുറന്നു പറഞ്ഞ് അവർ രംഗത്തെത്തിയത്. ‘സങ്കടം വരുന്ന കാര്യങ്ങളും ഇടയ്‌ക്ക് പങ്കുവക്കണമല്ലോ. കഴിഞ്ഞ ഒരാഴ്ചയായി എനിക്ക് വീഡിയോ ഇടാൻ പറ്റുന്നില്ല. അതിന് ചില കാരണങ്ങളുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുറച്ച്‌ നാളുകളായി വിശ്രമമില്ലാതെ ഞാൻ നടക്കുകയായിരുന്നു. അതിനിടയില്‍ എനിക്കൊരു ബാക്ക് പെയിനും വന്നു. ആശുപത്രിയില്‍ പോയി എക്‌സറെയൊക്കെ എടുത്തിട്ടും സീരിയസായി ഒന്നും കണ്ടില്ല.മസില്‍ ഇഷ്യുവായിരിക്കും ഫിസിയോ ചെയ്താല്‍ മതിയെന്നുമാണ് പറഞ്ഞത്. ശ്രദ്ധിക്കണമെന്നും പറഞ്ഞില്ല. അതിനാല്‍, ഞാൻ സാധാരണപോലെ മുന്നോട്ട് പോയി, യാത്രകളും ചെയ്തു.

ഭാരം എടുക്കരുതെന്നൊന്നും പറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞപ്പോള്‍ വേദന ഭയങ്കരമായി കൂടി. ഞാൻ എംആർഎ എടുക്കാൻ തീരുമാനിച്ചു. എമർജൻസിയിലായിരുന്നു കയറിയത്.ഓർത്തോ ഡോക്ടർമാർ വന്ന് പരിശോധിച്ചു. അപ്പോഴാണ് ഹെർണിയേറ്റഡ് ഡിസ്‌ക് എന്നൊരു അവസ്ഥയിലാണ് ഞാനെന്ന് മനസിലായത്. ആ സമയത്ത് വലുതുകാല്‍ നിലത്ത് കുത്താൻ പറ്റാത്ത വേദനയായിരുന്നു. ഇപ്പോള്‍ നീര് കുറയ്‌ക്കാനും വേദന മാറാനുമുള്ള മരുന്നുകളുണ്ട്. വിശ്രമമാണ് പറഞ്ഞിരിക്കുന്നത്. കാല്‍പാദത്തിന് നീരുണ്ടെങ്കിലും വേദന കുറവുണ്ട്. വാക്കർ ഉപയോഗിച്ചാണ് നടക്കുന്നത്.’- ലക്ഷ്മി നായർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക