പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ സ്വീകരണത്തിന് എത്തിയില്ലെങ്കില്‍ തൊഴിലുറപ്പ് ജോലി നിഷേധിക്കുമെന്ന് പഞ്ചായത്ത് മെംബറുടെ ഭീഷണി. പാമ്ബാടി പഞ്ചായത്തംഗം സുനിത ദീപുവാണ് തൊഴിലാളിയെ ഭീഷണിപ്പെടുത്തിയത്പാമ്ബാടി പഞ്ചായത്തിലെ കുറ്റിക്കല്‍ വാര്‍ഡംഗമാണ് സുനിത. ഇന്ന് പാമ്ബാടിയില്‍ നടന്ന വനിതാ അസംബ്ലിയില്‍ പങ്കെടുക്കാനാണ് തൊഴിലാളിക്ക് നിര്‍ദേശം നല്‍കിയത്. ശാന്തമ്മ എന്ന തൊഴിലാളിയോടായിരുന്നു നിര്‍ദേശം. എന്നാല്‍ ഇവരിതിന് വിസമ്മതിച്ചതോടെ സുനിത ഭീഷണിപ്പെടുത്തുകയായിരുന്നു.

യുഡിഎഫുകാരുടെ സമ്മര്‍ദ്ദം കൊണ്ട് തൊഴിലാളിയായ സ്ത്രീ പരാതി നല്‍കിയതാണെന്നാണ് സുനിതയുടെ വിശദീകരണം. ഇതേ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാതെ ജെയ്ക് സി തോമസ് ഒഴിഞ്ഞുമാറി. മണര്‍കാട് പഞ്ചായത്തിലെ മാലത്താണ് ജെയ്ക് സി തോമസ് ഇന്ന് പ്രചാരണം നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാമ്ബാടിയില്‍ സംഘടിപ്പിച്ച വനിതാ അസംബ്ലിയിലും പങ്കെടുത്തു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം സുഭാഷിണി അലി അസംബ്ലി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ വാഹന പ്രചാരണം രണ്ടാംദിനമായ ഇന്ന് മീനടം പഞ്ചായത്തിലാണ് പര്യടനം നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക