വിപണിയില്‍ നിന്ന് കിട്ടുന്ന ഭക്ഷ്യവസ്തുകള്‍ എല്ലാം തന്നെ മായം കലര്‍ന്നതാണ്. ഇത്തരം മായം കലര്‍ന്ന ഭക്ഷ്യവസ്തുകള്‍ തിരിച്ചറിയാനും വലിയ പാടാണ്. ഇന്ന് ഒരു പാട് മായം ചേര്‍ക്കുന്ന ഒന്നാണ് മത്സ്യം.

കഴിഞ്ഞ വർഷം കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞർ മീനിലെ മായം കണ്ടെത്താനുള്ള സാങ്കേതിക വിദ്യ വികസിപ്പിട്ടുണ്ട്.ചെറിയൊരു സ്ട്രിപ്പാണ് മായം കണ്ടെത്താനായി ഉപയോഗിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സ്ട്രിപ്പ് നമ്മള്‍ മീനില്‍ അമര്‍ത്തണം. ശേഷം സ്ട്രിപ്പിലേക്ക് ഒരു തുള്ളി രാസലായിനി ഒഴിക്കുക. മായം കലര്‍ന്ന മീനാണ് എങ്കില്‍ സ്ട്രിപ്പിന്റെ നിറം മാറും. വാണിജ്യാടിസ്ഥാനത്തില്‍ കിറ്റ് വില്‍പ്പനയ്‌ക്കെത്തുമ്ബോള്‍ ഒരു സ്ട്രിപ്പിന് പരമാവധി ഒന്നോ രണ്ടോ രൂപ മാത്രമേ ചെലവു വരൂ എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക