കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടിയും ഉമ്മനും വൻ വിജയൻ പ്രവചിച്ച് ഇലക്ഷൻ സർവ്വേ ഫലം. പ്രമുഖ ഓൺലൈൻ മാധ്യമ സ്ഥാപനമായ സത്യം ഓൺലൈനും, ഇലക്ഷന്‍ ഫൗണ്ടേഷനും ചേർന്നാണ് ഇലക്ഷൻ സർവ്വേ തയ്യാറാക്കിയത്. ഉമ്മൻചാണ്ടി അനുകൂല തരംഗവും, സർക്കാർ വിരുദ്ധ വികാരവും തിരഞ്ഞെടുപ്പിൽ നിർണായകമാകും എന്നാണ് കണ്ടെത്തൽ. ഇടതുമുന്നണി പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഏറ്റു വാങ്ങാൻ പോകുന്നത് എന്ന വിലയിരുത്തലാണ് സർവ്വേ ഫലം നൽകുന്നത്. സർവ്വേയുടെ വിശദാംശങ്ങൾ ചുവടെ വായിക്കാം.

വോട്ട് വിഹിതം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ 58 മുതല്‍ 64 ശതമാനം വരെ വോട്ടുകള്‍ നേടി ബഹുദൂരം മുന്നിലെത്തും എന്നാണ് സർവ്വേ വ്യക്തമാക്കുന്നത്. ഇടതു സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിന്‍റെ വോട്ടു വിഹിതം 30 മുതല്‍ 34 ശതമാനത്തില്‍ ഒതുങ്ങും. ബിജെപിയുടെ വോട്ടുവിഹിതം 4 – 7 ശതമാനത്തില്‍ ഒതുങ്ങും.

ഉമ്മന്‍ ചാണ്ടി തരംഗം

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ തങ്ങിനില്‍ക്കുന്ന അന്തരീക്ഷത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സഹതാപ തരംഗം ആഞ്ഞടിക്കും എന്ന് വ്യക്തമായ സൂചനയാണ് സര്‍വ്വെ നല്‍കുന്നത്. അതേസമയം ഉപതെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി തന്നെയാണ് കാണുന്നതെന്ന് സര്‍വ്വെയില്‍ പങ്കെടുത്ത 72 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. 23 ശതമാനം പേര്‍ ഉമ്മന്‍ ചാണ്ടി എന്ന വൈകാരികതയില്‍ നിന്നുതന്നെയാണ് തങ്ങള്‍ തെരഞ്ഞെടുപ്പിനെ കാണുന്നതെന്ന് പ്രതികരിച്ചു.

പിണറായി സർക്കാരിനെതിരെ വൻ ജനവികാരം

ഉപതെരഞ്ഞെടുപ്പില്‍ ഏത് മുന്നണിയുടെ രാഷ്ട്രീയത്തെയാണ് പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന് 64 ശതമാനം പേരും യുഡിഎഫിനെ പിന്തുണയ്ക്കുകയായിരുന്നു. 31 ശതമാനമായിരുന്നു എല്‍ഡിഎഫ് പിന്തുണ. ബിജെപി പിന്തുണ 5 ശതമാനത്തില്‍ ഒതുങ്ങി. പിണറായി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെ 53 ശതമാനം പേരും ‘വളരെ മോശം’ എന്നാണ് വിലയിരുത്തിയത്. തൃപ്തികരമല്ലെന്ന് പറഞ്ഞവര്‍ 11 ശതമാനമുണ്ട്. അതേസമയം ഏറ്റവും മികച്ച ഭരണമാണ് പിണറായി സര്‍ക്കാരിന്‍റേത് എന്ന് പറഞ്ഞത് വെറും 9 ശതമാനം . മികച്ചതെന്ന് 16 ശതമാനവും ശരാശരിയെന്ന് 7 ശതമാനവും വിലയിരുത്തി. അതായത് ആകെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 32 ശതമാനവും എതിര്‍ക്കുന്നവരുടെ ആകെ എണ്ണം 64 ശതമാനവും.

റെക്കോർഡ് ഭൂരിപക്ഷം

ശതമാന കണക്കുകള്‍ പ്രകാരം നാല്‍പതിനായിരത്തിലേറെ ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്‍ വിജയിക്കുമെന്നാണ് ഇലക്ഷന്‍ പ്രവചനം. ഈ മാസം 15 മുതല്‍ 19 വരെയാണ് സത്യം ഓണ്‍ലൈനും ഇലക്ഷന്‍ ഫൗണ്ടേഷനും സംയുക്തമായി പുതുപ്പള്ളിയില്‍ സര്‍വ്വെ നടത്തിയത്. പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന 8 പഞ്ചായത്തുകളിലായി ഓരോ പഞ്ചായത്തില്‍ നിന്നും 75 പേരെ വീതം ആകെ 600 ആളുകള്‍ക്കിടയില്‍ നടത്തിയ വിലയിരുത്തലുകളില്‍ നിന്നാണ് സര്‍വ്വെ ഫലം തയ്യാറാക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക