ജു-ജിത്സു അസോസിയേഷൻ തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ ജു-ജിത്സു സെൽഫ് ഡിഫെൻസ് ട്രെയിനിങ് പ്രോഗ്രാമും അതിനോട് അനുബന്ധിച്ചു കോളേജ് എൻ എസ് എസിന്റെ വിമൻസ് സെൽ ഉൽഘാടനവും ക്രൈസ്റ്റ് കോളേജ് വിഴിഞ്ഞത് വച്ചു 21 ഓഗസ്റ്റ് 2023ന് നടന്നു. തിരുവനന്തപുരം ജില്ല പഞ്ചായത്ത്‌ മെമ്പർ ശ്രീ ഭഗത്ത് റൂഫസ് വിഴിഞ്ഞം പോലീസ് സ്റ്റേഷൻ CRO ജോൺ പോൾ, പ്രിൻസിപ്പൽ Dr ജോസഫ് കെ യെ, ജു-ജിത്സു ജില്ല പ്രസിഡന്റ്‌ Dr ജയകുമാർ ടി എന്നിവരയുടെ സാന്നിധ്യത്തിൽ ഉത്ഘാടനം നിർവഹിച്ചു.

ജില്ല സെക്രട്ടറി എച്ച് എസ് രാഹുൽ ജു-ജിത്സു എന്ന ആയോധന കലയെ പറ്റിയും,വൈസ് പ്രസിഡന്റ്‌ സിഫിൻ എസ് സി സ്വയരക്ഷ ബോധവത്കരണ ക്ലാസും നടത്തി.ജില്ല അസോസിയേഷനിലെ നന്ദന എച്ച് എസ്,വിജിൻ വി ആർ, ശരത് എസ്, അഭിമന്യു എസ് ആർ, കിരൺ എസ് ബി എന്നിവർ സ്വയ രക്ഷ വിദ്യകൾ പ്രദർശിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക