ഇടതു മുന്നണിവിടാന്‍ ജോസ് കെ മാണിക്ക് മേല്‍ കനത്ത സമ്മര്‍ദ്ധം. കേരളാ കോണ്‍ഗ്രസ് ( എം) ന്റെ ശക്തികേന്ദ്രങ്ങളായ അയര്‍ക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളില്‍ ചാണ്ടി ഉമ്മന്‍ നേടിയ വന്‍ ലീഡ് കേരളാ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വന്‍ തിരിച്ചടിയാണ്. പാർട്ടി ചെയർമാൻ ജോസ് കെ മാണിയും, മന്ത്രി റോഷി അഗസ്റ്റിനും അടക്കമുള്ളവര്‍ ഇറങ്ങി ദിവസങ്ങളോളം പ്രചാരണം നടത്തിയിട്ടും കേരളാ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലെ വോട്ടുകള്‍ ചാണ്ടി ഉമ്മന്‍ വേരോടെ പിഴുതുകൊണ്ടുപോകുന്ന കാഴ്ചയാണ് ഉപതിരഞ്ഞെടുപ്പിൽ കണ്ടത്.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലം കേരളാ കോണ്‍ഗ്രസ് മാണിഗ്രൂപ്പില്‍ നിന്നും സി പി എം ഏറ്റെടുത്തേക്കുമെന്ന സൂചനകള്‍ പുതുപ്പള്ളി തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനേ ശക്തമായി. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിക്ക് വരുന്ന തെരെഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധ്യതയില്ലന്നാണ് ഇടതുമുന്നണി വിലയിരുത്തുന്നത്. ഓരോ ലോക്‌സഭാ സീറ്റും സി പിഎമ്മിന് ഈ തിരഞ്ഞെടുപ്പില്‍ വിലപ്പെട്ടതാണ് എന്നത് കൊണ്ട് കോട്ടയം സീറ്റ് നഷ്ടപ്പെടുന്ന കാര്യം ആലോചിക്കാന്‍ തന്നെ അവര്‍ക്ക് വയ്യ.
-->

തോമസ് ചാഴിക്കാടന് പകരം നല്ലൊരു സ്ഥാനാര്‍ത്ഥിയെ കണ്ടുപിടിക്കാനും കേരളാ കോണ്‍ഗ്രസ് മാണിഗ്രൂപ്പിന് കഴിയില്ല. മന്ത്രി റോഷി അഗസ്റ്റിനെ കോട്ടയത്ത് മല്‍സരിപ്പിക്കാനുള്ള ഉള്ള ഒരു നിർദ്ദേശം ജോസ് വിഭാഗം മുന്നോട്ട് വെച്ചെങ്കിലും റോഷി നിർദ്ദേശം പാടെ തള്ളി എന്നും റിപ്പോർട്ടുകൾ ഉണ്ട്. കോട്ടയം സീറ്റ് സി പിഎം ഏറ്റെടുത്താല്‍ മാണി കോണ്‍ഗ്രസിന് ഇടതുമുന്നണി വിടേണ്ടി വരും. അത് ചൂണ്ടിക്കാണിച്ച് തങ്ങളുടെ കയ്യിലിരിക്കുന്ന ഏക സീറ്റ് എങ്ങിനെയെങ്കിലും പിടിച്ചു നിര്‍ത്താനാണ് ജോസ് കെ മാണി ശ്രമിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് മാണി ഗ്രൂപ്പ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാലും, ആ സീറ്റ് സി പിഎം ഏറ്റെടുത്താലും ഇടതുമുന്നണി വിടുകയല്ലാതെ മറ്റൊരു മാര്‍ഗവും ജോസ് കെ മാണിക്ക് മുന്നിലില്ല. അത് കൊണ്ട് തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്ബ് ഇടതുമുന്നണി വിട്ടുപോരാന്‍ കനത്ത സമ്മര്‍ദ്ധമാണ് ജോസ് കെ മാണിക്ക് മുകളിലുള്ളത്. തങ്ങളുടെ അടിസ്ഥാന വോട്ടുകൾ എങ്കിലും പിടിച്ചുനിർത്താൻ ജോസ് കെ മാണിക്ക് ഇതല്ലാതെ മറ്റു വഴികൾ ഇല്ല. പുതുപ്പള്ളിയിലെ ദയനീയ പ്രകടനത്തോടെ ഇടതുമുന്നണിയിൽ നടത്തിയിരുന്ന അവകാശവാദങ്ങളെല്ലാം പൂർണമായും പൊളിഞ്ഞിരിക്കുകയാണ്.
എന്നാൽ യുഡിഎഫിലേക്ക് എത്തിയാലും പഴയ പ്രതാപം ഒന്നും ലഭിക്കില്ല എന്നതും ജോസിനെ അലട്ടുന്നുണ്ട്. പാലാ, കടുത്തുരുത്തി സീറ്റുകൾ വിട്ടുകിട്ടുക അസാധ്യമാണ്. പരമാവധി ലഭിക്കാവുന്നത് നിലവിലെ സിറ്റിംഗ് സീറ്റുകൾ ആയ ഇടുക്കിയും, പൂഞ്ഞാറും, കാഞ്ഞിരപ്പള്ളിയും, റാന്നിയും, ചങ്ങനാശ്ശേരിയും ഇവയ്ക്ക് പുറമേ ഏറ്റുമാനൂർ സീറ്റും മാത്രമാണ്. ജോസിന് നിയമസഭയിലേക്ക് എത്താൻ മലബാർ ബെൽറ്റിലുള്ള ഏതെങ്കിലും ഒരു സീറ്റും വാഗ്ദാനം ചെയ്യപ്പെട്ടേക്കാം.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക