ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മഗ്രാത്ത് പെരുമ്ബാമ്ബിനെ പിടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പന്തെറിയാന്‍ മാത്രമല്ല, പാമ്ബിനെ പിടികൂടുന്നതിലും താന്‍ വിദഗ്ധനാണെന്ന് തെളിയിച്ചിരിക്കുകയാണ് താരം.വീട്ടിലെത്തിയ ഭീമന്‍ പാമ്ബിനെ ഭയമേതുമില്ലാതെ പിടികൂടുന്ന വീഡിയോ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

സുരക്ഷയ്ക്കായി നിലം തുടക്കുന്ന മോപ്പ് ഒരു കൈയില്‍ വെച്ച്‌ മറുകൈ കൊണ്ട് പാമ്ബിനെ പിടികൂടി കൊണ്ടുപോകുന്നതാണ് വീഡിയോയിൽ ഉള്ളത്.വീട്ടില്‍ നുഴഞ്ഞുകയറിയ പാമ്ബിനെ പിടികൂടുന്നതിനിടെയാണ് പെരുമ്ബാമ്ബ് ആക്രമിക്കാന്‍ മുതിര്‍ന്നത്. എന്നാല്‍ വിദഗ്ധമായി താരം അതില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. വീഡിയോ സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. പലരും താരത്തിന്റെ ധൈര്യത്തെ പ്രശംസിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക