ബിജെപി വനിതാ നേതാവ് സന ഖാനെ കാണാതായി പത്ത് ദിവസത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. മധ്യപ്രദേശിലെ ജബല്‍പൂരില്‍വെച്ച്‌ സനാഖാനെ കൊലപ്പെടുത്തിയെന്ന് ഭര്‍ത്താവ് അമിത് സാഹു പൊലീസിനോട് സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ നാഗ്പൂര്‍ പൊലീസ് ജബല്‍പൂരിലെ ഘോരാ ബസാര്‍ പ്രദേശത്ത് നിന്ന് മറ്റൊരാളെയും അറസ്റ്റ് ചെയ്തു.

സനാ ഖാന്റെ മൃതദേഹം നദിയില്‍ എറിഞ്ഞുവെന്നാണ് അമിത് സാഹു പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. നാഗ്പൂര്‍ സ്വദേശിയും ബിജെപി ന്യൂനപക്ഷ സെല്‍ അംഗവുമായ സന ഖാനെയാണ് ജബല്‍പൂര്‍ സന്ദര്‍ശിച്ച ശേഷം കാണാതാകുകയായിരുന്നു. ഭര്‍ത്താവിനെ കാണാൻ ഓഗസ്റ്റ് ഒന്നിന് ജബല്‍പൂരിലേക്ക് സനാ ഖാൻ പോയെന്നായിരുന്നു കുടുംബം പറഞ്ഞിരുന്നത്. ജബല്‍പൂരായിരുന്നു സനാഖാന്റെ അവസാനത്തെ ലൊക്കേഷൻ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വകാര്യ ബസില്‍ നാഗ്പൂരില്‍ നിന്ന് പുറപ്പെട്ട സന അടുത്ത ദിവസം നഗരത്തിലെത്തിയ ശേഷം അമ്മയെ വിളിച്ചു.എന്നാല്‍, പിന്നീട് കാണാതാകുകയായിരുന്നു. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത നാഗ്പൂര്‍ പൊലീസ് മഹാരാഷ്ട്രയിലേക്ക് തിരിച്ചു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നാഗ്പൂരിലെ സജീവ ബിജെപി പ്രവര്‍ത്തകയാണ് സനാ ഖാൻ. ന്യൂനപക്ഷ മോര്‍ച്ചയിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക