പതിനൊന്നുവയസ്സുകാരനായ വിദ്യാര്‍ഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ വിസ്‌കോണ്‍സിനിലെ എലിമെന്ററി സ്‌കൂള്‍ അധ്യാപികയായ മാഡിസണ്‍ ബെര്‍ഗ്മാനെ(24)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈയില്‍ വിവാഹം നടക്കാനിരിക്കെയാണ് വിദ്യാര്‍ഥിക്ക് നേരേ അതിക്രമം കാട്ടിയ കേസില്‍ അധ്യാപിക പിടിയിലായതെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെയാണ് അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. അധ്യാപികയുമായി ഫോണില്‍ സംസാരിക്കുന്നത് വിദ്യാര്‍ഥിയുടെ അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇരുവരുടെയും നിരവധി മെസേജുകള്‍ കണ്ടെത്തി. ഇതോടെ വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ സ്‌കൂളിലും പോലീസിലും പരാതി നല്‍കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉച്ചഭക്ഷണ സമയത്ത് ക്ലാസ്മുറിയില്‍വെച്ചും സ്‌കൂള്‍ സമയത്തിന് ശേഷവും അധ്യാപിക വിദ്യാര്‍ഥിയെ ചൂഷണംചെയ്‌തെന്നാണ് പോലീസ് പറയുന്നത്. ഇതുസംബന്ധിച്ച്‌ വിദ്യാര്‍ഥിക്ക് അധ്യാപിക പലതവണ സന്ദേശങ്ങളയച്ചിരുന്നു. തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചത് താന്‍ എത്രത്തോളം ആസ്വദിച്ചെന്ന് ഉള്‍പ്പെടെയുള്ള സന്ദേശങ്ങളാണ് അധ്യാപിക വിദ്യാര്‍ഥിക്ക് അയച്ചിരുന്നത്.

ഒരു അവധിക്കാലത്ത് അധ്യാപികയ്‌ക്കൊപ്പം വിദ്യാര്‍ഥി സ്‌കീയിങ്ങിന് പോയിരുന്നു. ഈ യാത്രയ്ക്കിടെയാണ് അധ്യാപിക വിദ്യാര്‍ഥിയുടെ മൊബൈല്‍നമ്ബര്‍ കൈക്കലാക്കിയത്. ഇതിനുപുറമേ അധ്യാപികയും താനും ദിവസവും ചില കുറിപ്പുകള്‍ കൈമാറിയിരുന്നതായും വിദ്യാര്‍ഥി മൊഴി നല്‍കിയിട്ടുണ്ട്. ഇത് സാധൂകരിക്കുന്നരീതിയില്‍ അധ്യാപികയുടെ ബാഗില്‍നിന്ന് നിരവധി കുറിപ്പുകള്‍ കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

അതേസമയം, അറസ്റ്റിന് പിന്നാലെ അധ്യാപികയെ സ്‌കൂളില്‍നിന്ന് മാറ്റിനിര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു. ഏതെങ്കിലും വിദ്യാര്‍ഥിയെയോ മാതാപിതാക്കളെയോ ബന്ധപ്പെടുന്നതില്‍നിന്നും സ്‌കൂളിന്റെ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍നിന്നും പ്രതിയെ വിലക്കിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ 25,000 ഡോളറിന്റെ(ഏകദേശം 21 ലക്ഷം രൂപ) ജാമ്യത്തില്‍ വിട്ടയച്ചു. പ്രതിയെ ഇനി മേയ് 30-ന് കോടതിയില്‍ ഹാജരാക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക