കാനഡയിലെ ഓഷവയില്‍ മരിച്ചനിലയില്‍ കാണപ്പെട്ട യുവതി ചാലക്കുടി സ്വദേശി ഡോണ എന്ന് തിരിച്ചറിഞ്ഞു. മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് വീട്ടുകാരും ബന്ധുക്കളും. ഡോണയുടെ ഭർത്താവ് ലാല്‍ കണ്ണമ്ബുഴ പൗലോസിനെ തേടി ഡറം റീജൻ പൊലീസിന്‍റെ അറിയിപ്പ് എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

വിവരം നല്‍കുന്നവർക്ക് 2,000 ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇതേസമയം, ഒരു ദിവസം കഴിഞ്ഞിട്ടും യുവാവിനെക്കുറിച്ച്‌ വിവരം ലഭിച്ചതായി സൂചനകളില്ല. സംശയാസ്പദ നിലയില്‍ വീട് പൂട്ടിക്കിടക്കുന്ന വിവരം അറിഞ്ഞ് പൊലീസ് എത്തി വാതില്‍തകർത്ത് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതെത്തുടർന്നാണ് മുപ്പത്തിയൊന്നു വയസുള്ള ലാല്‍ പൗലോസിനെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഞ്ചടി എട്ട് ഇഞ്ചോളം ഉയരവും ഇടത്തരം ശരീരപ്രകൃതിയുമുള്ള ലാല്‍ CXKZ784 ഒന്റാരിയോ ലൈസൻസ് പ്ളേറ്റുള്ള നീല ഫോർഡ് എസ്‌കേപ്പിലാണ് സഞ്ചരിക്കുന്നതെന്നും അറിയിപ്പില്‍ പറയുന്നു. ലാല്‍ വിദ്യാർഥിയായാണ് ആദ്യം ഇവിടെയെത്തിയതെന്നും ഡോണയുടെ ബന്ധുക്കള്‍ ഇവിടെയുണ്ടെന്നും ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹമെന്നും പറയപ്പെടുന്നു. അപ്പാർട്ട്മെന്റില്‍ പലപ്പോഴും ഒച്ചപ്പാടും ബഹളവും ഉണ്ടായതായി അയല്‍ക്കാർ മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക