
മഹാരാഷ്‌ട്രയില്‍ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനിടെ വോട്ടിംഗ് മെഷിന് തീയിടാൻ ശ്രമിച്ച യുവാവ് പിടിയില്‍. സോലാപുർ ജില്ലയില്‍ ഇന്നലെയായിരുന്നു വിചിത്ര സംഭവം നടന്നത്.വോട്ട് ചെയ്യാനെത്തിയയാള്‍ പോളിംഗിനിടെ മെഷിൻ (ഇ.വി.എം) കത്തിക്കാൻ ശ്രമിക്കുകയായിരുന്നു.സംഗോള നിയമസഭ മണ്ഡലത്തിനുകീഴിലുള്ള 86ാം നമ്ബർ ബൂത്തിലാണ് സംഭവം.
വോട്ടുചെയ്യുന്നതിനിടയില്‍ ഇയാള്‍ ബാലറ്റ് യൂണിറ്റ് കത്തിക്കാൻ ശ്രമിച്ചുവെന്ന് ജില്ല കളക്ടറും ഇലക്ഷൻ ഓഫീസറുമായ കുമാർ ആശിർവാദ് പറഞ്ഞു. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.ബാലറ്റ് യൂണിറ്റിന്റെ ചില ഭാഗത്ത് കറുത്ത പാടുകള്‍ വന്നുവെങ്കിലും യന്ത്രം പ്രവർത്തിക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഇ.വി.എം പൂർണമായും മാറ്റി. മോക്ക് പോളിനുശേഷം ഇവിടെ വോട്ടെടുപ്പ് പുനരാരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
Madha Lok Sabha: Youth Attempts To Set EVM On Fire At Bagalwadi Polling Booth
— Pune Pulse (@pulse_pune) May 8, 2024
Quick intervention by vigilant polling staff prevents fire from escalating, as youth set the EVM machine on fire.
A brazen act of sabotage disrupted proceedings at a Bagalwadi village polling booth in… pic.twitter.com/wK5kNnYQtX