പുതുപ്പള്ളിയിൽ ഔദ്യോഗികമായി ഇടതുമുന്നണി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്ന് ജെയ്ക്ക് സി തോമസിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നിലവിൽ ഡിവൈഎഫ്ഐ ദേശീയ നേതൃത്വത്തിന്റെ ഭാഗമായിട്ടാണ് ജെയ്ക്ക് പ്രവർത്തിക്കുന്നത്. പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നു തന്നെയുള്ള ഇദ്ദേഹം 1970 നു ശേഷം ഉമ്മൻചാണ്ടിയെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ പിടിച്ചു കെട്ടിയ എതിർ സ്ഥാനാർഥി കൂടിയാണ്.

ഇപ്പോൾ ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വരുമ്പോൾ ജെയ്ക്കിന്റെ ആസ്തി വിവരങ്ങൾ അടക്കം ചർച്ചയാവുകയാണ്. ആറേക്കാറിൽ അധികം ഭൂമിയും, ഗാർഹിക, കൊമേഴ്സ്യൽ കെട്ടിടങ്ങളും സ്വന്തമായിട്ടുള്ള ഇടത് സ്ഥാനാർത്ഥിക്ക് രണ്ടു കോടി രൂപയിൽ അധികം ആസ്തിയുണ്ട്. മൂന്നുലക്ഷത്തോളം രൂപയാണ് ഇദ്ദേഹത്തിൻറെ ആകെ ബാധ്യത. ഈ കണക്കുകൾ എല്ലാം 2021 ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സമർപ്പിച്ച സത്യവാങ്മൂലത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇടതു സ്ഥാനാർത്ഥിയുടെ ആസ്തി വിവരങ്ങൾ വിശദമായി അറിയുവാൻ ചുവടെയുള്ള വീഡിയോ കാണുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക