നിര്യാതയായി
പാറത്തോട്: ചിറ്റടി പുതുപ്പറമ്പിൽ (പാതയിൽ) പി.ജെ. ജോണിന്റെ ഭാര്യ അന്നമ്മ ജോൺ – 84 (റിട്ട. ടീച്ചർ, ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ) നിര്യാതയായി. സംസ്കാര ശുശ്രൂഷ ആഗസ്റ്റ് 25, ബുധൻ രാവിലെ 9നു വസതിയിൽ ആരംഭിച്ചു 12 മണിക്ക് പാറത്തോട് എബൻ ഏസർ ക്രിസ്ത്യൻ ബ്രദറൺ ചർച്ച് സെമിത്തേരിയിൽ. മല്ലപ്പള്ളി കോട്ടച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: ജെ.പി. രാജൻ (യു.എസ്.എ.), അനീഷ് പി. ജോൺ (ദുബായ്), അനിത സാബു, അനില ബിജോയ്. മരുമക്കൾ: ഷേർളി രാജൻ (യു.എസ്.എ), ഷീബ ജോൺ (ദുബായ്), സാബു മാത്യു (കട്ടപ്പന) ബിജോയ് കറുകപ്പടി (ദുബായ്).

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക