നോക്കിയയുടെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റ് വിപണിയില്‍ അവതരിപ്പിച്ചു. നോക്കിയയുടെ ഏറ്റവും പുതിയ മോഡലായ നോക്കിയ 2780 ഫ്ലിപ് ഫോണാണ് പുറത്തിറക്കിയത്. മറ്റ് ഫീച്ചര്‍ ഫോണുകളില്‍ നിന്നും വേറിട്ട ഡിസൈനിലാണ് ഈ ഫോണുകളുടെ രൂപകല്‍പ്പന.

സവിശേഷതകള്‍: അകത്ത് 2.7 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയും, പുറത്ത് 1.77 ഇഞ്ച് ഡിസ്പ്ലേയുമാണ് നല്‍കിയിട്ടുള്ളത്. ക്വാല്‍ക്കം 215 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫീച്ചര്‍ ഫോണില്‍ എഫ്‌എം റേഡിയോ, വൈ-ഫൈ 802.11 ബി/ജി/എന്‍ ഉള്‍പ്പെടെയുള്ള കണക്ടിവിറ്റി ഓപ്ഷനുകള്‍ ലഭ്യമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

5 മെഗാപിക്സല്‍ ക്യാമറയും എല്‍ഇഡി ഫ്ലാഷും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും നീല, ചുവപ്പ് കളര്‍ വേരിയന്റുകളിലാണ് വാങ്ങാന്‍ സാധിക്കുക. നവംബര്‍ 17 മുതലാണ് വില്‍പ്പന ആരംഭിക്കുന്നത്. നോക്കിയ 2780 ഫ്ലിപ്പിന്റെ വില 90 ഡോളറാണ് (ഏകദേശം 7,450 രൂപ).

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക