മിത്ത് വിവാദത്തില്‍ സി.പിഎം വലയുമ്ബോള്‍ വീണ്ടും അടുത്ത വിവാദവുമായി കുട്ടി സഖാക്കളെത്തിയിരിക്കുകയാണ്. ക്യാമ്ബസില്‍ വീണ്ടും അശ്ലീല പോസ്റ്ററുമായി എസ്‌എഫ്‌ഐ രംഗത്ത്. മങ്കട ഗവണ്‍മെന്റ് കോളജിലെ എസ്‌എഫ്‌ഐ യൂണിറ്റിന്റെ പോസ്റ്ററാണ് വിവാദമായിരിക്കുന്നത്. നിന്റെ യോനി പുഷ്പങ്ങളില്‍ പൂത്ത ചുവന്ന പൂക്കാലമാണ് പെണ്ണെ, നിനക്കവര്‍ കല്‍പ്പിച്ച ഭ്രഷ്ട് എന്നാണ് പോസ്റ്ററിലുള്ളത്.

ആര്‍ത്തവത്തെക്കുറിച്ച്‌ പരോക്ഷമായി പറയുന്ന പോസ്റ്ററിലെ അശ്ലീല പ്രയോഗത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.കഴിഞ്ഞ ദിവസം കോളജില്‍ നവാഗതരെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ക്യാമ്ബസില്‍ എസ്‌എഫ്‌ഐ പോസ്റ്റര്‍ പ്രചാരണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി തയ്യാറാക്കിയതാണ് വിവാദ പോസ്റ്ററെന്നാണ് പുറത്തുവരുന്ന വിവരം. കൂടാതെ, ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, മുൻപ് കൊല്ലം ചവറ ബേബി ജോണ്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളജില്‍ നീതിദേവതയെ നഗ്നയാക്കി ചിത്രീകരിച്ച എസ്‌എഫ്‌ഐയുടെ പോസ്റ്ററും വിവാദമായിരുന്നു. നേരത്തെ തൃശൂര്‍ കേരള വര്‍മ്മ കോളജില്‍ എസ്‌എഫ്‌ഐക്കാര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന യുവാവിന്റെയും യുവതിയുടെയും ചിത്രം വരച്ച്‌ പോസ്റ്ററായി പ്രദര്‍ശിപ്പിച്ചതും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസരംഗം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. എയ്ഡഡ് കോളേജുകളിൽ പോലും 50 ശതമാനം കുട്ടികൾ പല കോഴ്സുകൾക്കും തികഞ്ഞിട്ടില്ല. സ്വാശ്രയ മേഖലയിൽ ആണെങ്കിൽ ആകെയുള്ള സീറ്റുകളുടെ 25% താഴെയാണ് പ്രവേശനം. ഇത്തരത്തിൽ നിൽക്കുന്ന പരിതസ്ഥിതിയിലാണ് ക്യാമ്പസുകളെ ചോരക്കളമാക്കുന്ന എസ്എഫ്ഐ ഇപ്പോൾ ക്യാമ്പസ് ചുവരുകളിൽ അശ്ലീല പോസ്റ്റർ പ്രദർശനം കൂടി ആരംഭിച്ചിരിക്കുന്നത്. കുട്ടി സഖാക്കളുടെ ആവിഷ്കാര സ്വാതന്ത്ര്യം കോളേജുകളുടെ ചുവരുകളിൽ അല്ല വീട്ടിലിരിക്കുന്ന അമ്മ പെങ്ങന്മാരോട് ആകട്ടെ എന്നാവണം കേരളം ഇതിന് നൽകേണ്ട മറുപടി. വന്ന് വന്ന് ഫ്രീ സെക്സ് ആർത്തവ പ്രചാരണവും ഒക്കെയാണ് എസ്എഫ്ഐയുടെ പ്രത്യശാസ്ത്രം എന്നു തോന്നുന്നു നിലയിലാണ് കാര്യങ്ങൾ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക