കാസര്‍കോട് ജില്ലയില്‍ വിവാഹിതരായ സ്ത്രീപുരുഷന്മാര്‍ ഇഷ്ടപ്പെട്ട ഇണയോടൊപ്പം ഒളിച്ചോടുന്നത് തുടര്‍ക്കഥയായി മാറുന്നു. ഒറ്റപ്പെട്ടു പോകുന്ന പങ്കാളികളോ അനാഥരായി പോകുന്ന കുഞ്ഞുങ്ങളോ ഈ സന്ദര്‍ഭത്തില്‍ അവരുടെ പരിഗണനയിലില്ല. കഴിഞ്ഞ ദിവസം ചന്തേരയില്‍ രണ്ട് കുട്ടികളുടെ മാതാവായ യുവതി വിവാഹിതനായ യുവാവിനൊപ്പം ഒളിച്ചോടി. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹസീന (32) ആണ് കാമുകനായ സമദിനൊപ്പം (37) ഒളിച്ചോടിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഹസീന വീടുവിട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് തിരിച്ചെത്താതിനെ തുടര്‍ന്ന് മാതാവ് ചന്തേര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. വുമണ്‍ മിസിംഗിന് കേസെടുത്ത ചന്തേര പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. യുവതിക്ക് 13 വയസുള്ള മകളും എട്ട് വയസുള്ള മകനുമുണ്ട്. സമദിന് ഭാര്യയും 13 വയസുള്ള മകനുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക