ഉന്നതപഠനത്തിനായി അമേരിക്കയിലേക്ക് പോയ മകളെ യാചകയുടെ രൂപത്തിൽ കണ്ട ഞെട്ടലിലാണ് ഒരമ്മ. സേദ ലുലു മിന്‍ഹാജ് സൈദി എന്ന യുവതിയാണ് യുഎസ് തെരുവുകളില്‍ ഭക്ഷണവും കിടപ്പടവുമില്ലാതെ അലഞ്ഞുനടന്നിരുന്നത്. ഉന്നതപഠനത്തിനായി 2021ല്‍ യു.എസില്‍ എത്തിയതായിരുന്നു സേദ ലുലു മിന്‍ഹാജ് സൈദി. എന്നാല്‍ യു.എസില്‍ എത്തിയതോടെ യുവതിയുടെ സാധനങ്ങളും മറ്റും മോഷണം പോയി. ഇതോടെ മറ്റ് മാര്‍ഗങ്ങള്‍ അറിയാതെവന്ന സേദ തെരുവില്‍ അലഞ്ഞുനടക്കുകയായിരുന്നു.

വളരെ മോശം അവസ്ഥയിലാണ് സേദയെ തെരുവില്‍ കണ്ടെത്തിയത്. മാനസികമായി പ്രശ്നങ്ങളും സേദ നേരിടുന്നുണ്ടായിരുന്നു. മകളെ കണ്ടുകിട്ടിയതോടെ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനോട് മകളെ തിരിച്ചുകൊണ്ടുവരാൻ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ യുവതിയുടെ അമ്മ കത്തയച്ചിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ഡെട്രോയ്റ്റിലെ ട്രൈന്‍ സര്‍വകലാശാലയില്‍ ഉന്നതപഠനത്തിനായി പോയതാണ് തന്റെ മകള്‍. 2021 ആഗസ്റ്റിലാണ് അവള്‍ അവിടെ എത്തിയത്. കഴിഞ്ഞ രണ്ടുമാസക്കാലമായി മകള്‍ തങ്ങളെ വിളിച്ചിട്ടില്ല. മകളുടെ വിവരങ്ങള്‍ അറിയാനും സാധിച്ചില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഹൈദരാബാദുകാരായ ചിലരുടെ സഹായത്തോടെയാണ് മകള്‍ മാനസികമായി തളര്‍ന്ന അവസ്ഥയിലാണെന്നും അവളുടെ സാധനങ്ങളെല്ലാം മോഷണം പോയെന്നും ഞങ്ങള്‍ അറിഞ്ഞത്. ഭക്ഷണത്തിനു പോലും നിവര്‍ത്തിയില്ലാതെ ചിക്കാഗോയിലെ തെരുവില്‍ അലയുകയാണ് അവള്‍”; യുവതിയുടെ അമ്മ കത്തില്‍ പറയുന്നു. ദുരവസ്ഥയിലായ തന്റെ മകളെ എത്രയും പെട്ടെന്ന് തിരികെയെത്തിക്കാൻ സഹായിക്കണമെന്ന് അമ്മ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. സഹായത്തിനായി യു.എസിലെ ഒരു സാമൂഹിക പ്രവര്‍ത്തകന്റെ നമ്ബറും കൊടുത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക