തമിഴ്നാട്ടിൽ ഡിഎംകെക്കെതിരായ പോരാട്ടം കടുപ്പിച്ച് ബിജെപി. ഡിഎംകെ ഫയല്‍സിന്റെ രണ്ടാം ഭാഗം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ പുറത്തുവിട്ടു. മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ഡിഎംകെ ഫയല്‍സിന്റെ രണ്ടാം ഭാഗം തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എൻ രവിക്ക് അണ്ണാമലൈ സമര്‍പ്പിച്ചു.
5600 കോടി രൂപയുടെ അഴിമതി കഥകളാണ് ഡിഎംകെ ഫയല്‍സ് 2-ലൂടെ തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ പുറത്തുവിട്ടിരിക്കുന്നത്.’ഡിഎംകെ മന്ത്രിമാര്‍/എംഎല്‍എമാര്‍/എംപിമാര്‍, ആദ്യ കുടുംബം ഇവര്‍ നടത്തിയ 5600 കോടി രൂപയുടെ 3 അഴിമതികളുടെ വിവരങ്ങളും ഇതുമായി ബന്ധപ്പെട്ട ബിനാമി രേഖകളുമായി ഡിഎംകെ ഫയല്‍സിന്റെ രണ്ടാം ഭാഗം ഞങ്ങള്‍ പുറത്തുവിടുകയാണ്.
-->
ഇതിന്റെ മെമ്മോറാണ്ടം ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. വിഷയത്തില്‍ അദ്ദേഹത്തിന്റെ ഇടപെടലും ഉചിതമായ നടപടിയും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്’ – കെ. അണ്ണാമലൈ ട്വിറ്ററില്‍ കുറിച്ചു. ‘എൻ മണ്ണ് എൻ മക്കള്‍’ എന്ന ആപ്തവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലൂടെയുമുള്ള ബിജെപിയുടെ പദയാത്ര ആരംഭിക്കാൻ ഇരിക്കെയാണ് ഡിഎംകെ ഫയല്‍സ് 2-വും പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ 14-നാണ് പത്രസമ്മേളനം വിളിച്ചു ചേര്‍ത്ത് കെ.അണ്ണാമലൈ ഡിഎംകെ നേതൃത്വത്തിന്റെ സ്വത്ത് വിവരങ്ങള്‍ ആദ്യമായി പുറത്തുവിട്ടത്. എം കരുണാനിധി, മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, സഹോദരി കനിമൊഴി, കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ, സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി അൻബില്‍ മഹേഷ് പൊയ്യമൊഴി, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി, മുനിസിപ്പാലിറ്റി മന്ത്രി കെ.എൻ നെഹ്‌റു, മുതിര്‍ന്ന നേതാക്കളായ ടി.ആര്‍ എന്നിവരുടെ സ്വത്തുവിവരങ്ങള്‍ അടങ്ങിയ വീഡിയോയാണ് അന്ന് ബിജെപി ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്.ബാലു, കനിമൊഴി, ഭര്‍ത്താവ് ശബരീശൻ. ദുര്‍ഗ സ്റ്റാലിൻ, ശബരീശൻ (എംകെ സ്റ്റാലിന്റെ മരുമകൻ), സെന്താമാരി, (സ്റ്റാലിന്റെ സഹോദരി), ദയാനിധി മാരൻ, മുരസൊലി മാരൻ, സണ്‍ ടിവി നെറ്റ്‌വര്‍ക്ക് സിഇഒ, എംകെ അഴഗിരി ( കരുണാനിധിയുടെ മകൻ), ധയാനിധി അഴഗിരി എന്നിവരും അണ്ണാമലൈ പുറത്തുവിട്ട ലിസ്റ്റിലുണ്ട്. നേതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും സ്വത്തുക്കളുടെ കണക്ക് ‘1343170000000000’ രൂപയാണ് എന്നുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ബിജെപി നടത്തിയത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക