ഒമാനിലെ യുവ കവയിത്രിയും റേഡിയോ അവതാരകയുമായിരുന്ന ഹിലാല അല്‍ ഹമദാനി അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. മൂന്ന് ദിവസം മുമ്ബ് ഹിലാല കുഞ്ഞിന് ജൻമം നല്‍കിയിരുന്നു. ഇതിന് ശേഷമാണ് പക്ഷാഘാതം ഉണ്ടായത്.

ഹിലാലയുടെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത ഒമാനിലെ നിരവധി കവിതാസ്വാദകരെ സങ്കടത്തിലാഴ്ത്തി. നിരവധി ആളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ അനുശോചന സന്ദേശവുമായി എത്തുകയും ചെയ്തു.അബുദാബിയില്‍ നടന്ന ‘മില്യണ്‍സ് പൊയറ്റ്’ മത്സരത്തിന്റെ രണ്ടാം പതിപ്പില്‍ ഹിലാല പങ്കെടുത്തിരുന്നു. റേഡിയോ അവതാരക എന്ന നിലയിലും പ്രശസ്തയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക