കേരളത്തിലെ ധനികനായ എംഎഎല്‍മാരില്‍ ഒന്നാം സ്ഥാനം നിലമ്ബൂര്‍ എംഎല്‍ പിവി അൻവറിനാണ്. രണ്ടാം സ്ഥാനം മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനും. 149-ാം സ്ഥാനത്തുള്ള പി വി അൻവറിന് റിപ്പോര്‍ട്ട് പ്രകാരം 64.14 കോടിയുടെ സ്വത്താണുള്ളത്.17.06 കോടിയുടെ ബാധ്യതകളും പറയുന്നു. 295-ാം സ്ഥാനത്തുള്ള മാത്യു കുഴല്‍നാടന് 34.77 കോടിയുടെ സ്വത്തും 33.51 ലക്ഷത്തിന്റെ ബാധ്യതകളുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.369-ാം സ്ഥാനത്ത് പാലാ എംഎല്‍എ മാണി സി കാപ്പനും സ്ഥാനം പിടിച്ചു. 27 കോടി ആസ്തിയുള്ള കാപ്പന് 4 കോടി ബാധ്യതയുണ്ട്.

പട്ടികയില്‍ 526-ാം സ്ഥാനത്ത് പത്തനാപുരം എംഎല്‍എ ഗണേഷ് കുമാറും ഉണ്ട്. 537-ാമത് പിറവം എംഎല്‍എ അനൂപ് ജേക്കബ്-18 കോടി, 595-ാമത് താനൂര്‍ എംഎല്‍എ വി അബ്ദുറഹിമാൻ-17 കോടി, മങ്കട ലീഗ് എംഎല്‍എ മഞ്ഞളാംകുഴി അലി- 15 കോടി, കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജിൻ – 15 കോടി.കൊല്ലം എംഎല്‍എ മുകേഷ് 14 കോടി എന്നിങ്ങനെയാണ് പട്ടികയില്‍ ആദ്യമുള്ള കേരളത്തിലെ എംഎഎമാര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

3075-ാം സ്ഥാനത്തുള്ള ധര്‍മ്മടം എംഎല്‍എ എകൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് 1.18 കോടിയുടെ ആസ്തിയാണുള്ളത്. അദ്ദേഹത്തിന് ബാധ്യതകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പറവൂര്‍ എംഎല്‍എയും പ്രതിപക്ഷ നേതാവുമായ വിഡി സതീഷന് ആറ് കോടിയുടെ ആസ്തിയുണ്ടെന്നാണ് കണക്ക്. അദ്ദേഹത്തിന് ബാധ്യതകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക