കമല്‍ ഹാസൻ. ഉലകനായകൻ ആരെന്ന ചോദ്യത്തിന് മറ്റൊരു ഉത്തരം പ്രേക്ഷകര്‍ക്കുണ്ടാകില്ല. 1960-ല്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച കമല്‍ ഹാസൻ നൂറ് കണക്കിന് സിനിമകള്‍ ഇതിനോടകം ചെയ്തു കഴിഞ്ഞു. 1981-ല്‍ സ്വന്തമായി രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ എന്നൊരു പ്രൊഡക്ഷൻ കമ്ബനിക്കും അദ്ദേഹം തുടക്കമിട്ടു. ദശാവതാരം എന്ന ചിത്രത്തില്‍ പത്ത് വ്യത്യസ്ത ഗെറ്റപ്പുകളില്‍ കമല്‍ ഹാസൻ എത്തി.

ചെന്നൈയിലെ ആല്‍വാര്‍പേട്ടിലും ആഡംബര വസതികള്‍ നിറഞ്ഞ ബോട്ട് ക്ലബ്ബ് റോഡിലും താരത്തിന് വീടുകളുണ്ട്. ആല്‍വാര്‍പേട്ടിലെ വീടിന് 60 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ബന്ധുക്കള്‍ ഇടയ്ക്ക് ഒത്തുചേരുന്നതും ഈ വീട്ടിലാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്ബ് കോടികള്‍ മുടക്കി ഈ വീട് കമല്‍ ഹാസൻ നവീകരിച്ചിരുന്നു. വെള്ള നിറമാണ് വീട്ടില്‍ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചെന്നൈ നഗരത്തില്‍ രണ്ട് ഫ്ളാറ്റുകള്‍ താരത്തിന് സ്വന്തമായുണ്ട്. അതിലൊരെണ്ണം ബോട്ട് ക്ലബ്ബ് റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ഫ്ളാറ്റുകള്‍ക്ക് മാത്രം 19 കോടിയോളം രൂപ വിലയുണ്ട്. ചെന്നൈയില്‍ മാത്രം താരത്തിന് 92 കോടി രൂപയുടെ പ്രോപ്പര്‍ട്ടികളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

ഇന്ത്യയ്ക്ക് പുറമേ ലണ്ടനിലും കമല്‍ ഹാസന് സ്വന്തമായി വീടുണ്ട്. താരത്തിന്റെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്ന് കൂടിയാണ് ലണ്ടൻ. ഇടയ്ക്ക് കുടുംബവുമായി ലണ്ടനിലേക്ക് യാത്ര ചെയ്യാറുള്ള കമല്‍ അവിടെ ഒരു വീട് സ്വന്തമാക്കുകയായിരുന്നു. ലണ്ടനിലെ വീടിന് രണ്ടരക്കോടിയോളം രൂപ മതിപ്പുണ്ട്. കെഎച്ച്‌എച്ച്‌കെ എന്ന ഫാഷൻ ബ്രാൻഡ് കമലിന് സ്വന്തമാണ്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഇന്ത്യൻ 2’-ന്റെ ഡബ്ബിംഗ് കമല്‍ ഈയിടെ പൂര്‍ത്തിയാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക