തനിക്ക് ജനിക്കുന്നത് മകനാണെങ്കില്‍ തന്റെ എറ്റവും അടുത്ത സുഹൃത്തും ഇതിഹാസവുമായ മെസിയുടെ പേര് നല്‍കുമെന്ന് സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍. യുട്യൂബ് ചാനലായ “ക്യൂ പാപിഞ്ഞോ’ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പി.എസ്.ജി താരത്തിന്റെ തുറന്നു പറച്ചില്‍.

കാമുകി ബ്രൂണ ബിയാൻകാര്‍ഡിയ്‌ക്കൊപ്പമുള്ള ആദ്യ കുഞ്ഞിനെ പ്രതിക്ഷിച്ചിരിക്കുകയാണ് താരം. കുഞ്ഞിന്റെ ജെൻഡര്‍ നേരത്തെ തന്നെ സ്ഥിരീകരിച്ചെന്ന് വിവരമുണ്ട്.ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സുഹൃത്തുകളായി വാഴ്‌ത്തപ്പെടുന്ന താരങ്ങളാണ് മെസിയും നെയ്മറും സുവാരസും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബാഴ്‌സയില്‍ ഒരുമിച്ചു കളിക്കുന്ന കാലമുതല്‍ ആരംഭിച്ച സൗഹൃദം മൂവരും ഇപ്പോഴും തുടരുന്നുണ്ട്. 2017ലാണ് നെയ്മര്‍ പി.എസ്.ജിയിലേക്ക് കൂടുമാറിയത്. പിന്നാലെ മെസിയും പാരീസിലേക്ക് എത്തിയിരുന്നു. എന്നാലിപ്പോള്‍ താരം അമേരിക്കൻ ടീമായ ഇന്റര്‍മിയാമിയിലേക്ക് ചേക്കേറിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക