പുതുപ്പള്ളിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് 28 ലക്ഷം രൂപയുടെ ആസ്തിയുണ്ടെന്ന് സ്വത്ത് വിവരം. തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സ്വത്ത് വിവരത്തിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. ഭൂമിയും വീടും അടക്കം 2,871,197 രൂപയുടെ ആസ്തിയാണുള്ളത്. 12,725,97 രൂപയുടെ ബാധ്യതയുമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

വ്യാഴാഴ്ച രാവിലെയാണ് ചാണ്ടി ഉമ്മൻ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ ആദ്യ പത്രിക സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ച ശേഷമായിരുന്നു ചാണ്ടി ഉമ്മൻ പാമ്ബാടി ബ്ലോക്ക് ഓഫീസില്‍ പത്രിക നല്‍കാനെത്തിയത്. ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം മുൻ നേതാവ് സി ഒ ടി നസീറിന്റെ മാതാവാണ് ചാണ്ടി ഉമ്മന് തെരഞ്ഞെടുപ്പില്‍ കെട്ടി വെക്കാനുള്ള പണം നല്‍കിയത്. ചാണ്ടി ഉമ്മന്റെ വിജയം സുനിശ്ചിതമെന്ന് സഹോദരി അച്ചു ഉമ്മൻ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജെയ്ക്ക് സി തോമസിന്റെ ആസ്തിബാധ്യത കണക്കുകൾ:

പുതുപ്പള്ളി മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസിന് 2,06,90,161 രൂപയുടെ സ്വത്തും 7,11,905 രൂപയുടെ ബാധ്യതയും ആണുള്ളത്. നാമനിര്‍ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. വെള്ളൂര്‍, മണര്‍കാട് വില്ലേജുകളിലെ ഭൂമിയും, മണര്‍കാട് പഞ്ചായത്തിലെ വീടും, മറ്റ് കെട്ടിടങ്ങളും ഉൾപ്പെടും.

സ്വത്ത് കണക്കിൽ ബഹുദൂരം പിന്നിൽ ചാണ്ടി

ഇങ്ങനെ നോക്കുമ്പോൾ ജെയ്ക്കിന്റെ ആകെ അസ്ഥിയുടെ പത്തിലൊന്നോളം മാത്രമേ ചാണ്ടി ഉമ്മന് ഉള്ളൂ. ബാധ്യത ആവട്ടെ ജെയ്ക്കുന്നള്ളതിനേക്കാൾ ഏകദേശം ഇരട്ടിയും. സിപിഎം സ്ഥാനാർഥിയുടെ സ്വത്ത് വിവരങ്ങൾ പുറത്തു വന്നപ്പോൾ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക