തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പുതിയ മണ്ഡലം പ്രസിഡന്റുമാരുടെ ആദ്യ പട്ടിക ഒരാഴ്ചയ്ക്കകം പ്രഖ്യാപിച്ചേക്കും. 26നും 30നും ഇടയ്ക്ക് പട്ടികകള്‍ പരമാവധി ജില്ലകളില്‍ പ്രഖ്യാപിക്കാനാണ് നീക്കം. തീരുമാനമാകാത്തവ കെ.പി.സി.സിയുടെ തീര്‍പ്പിന് വിടും. എ, ഐ ഗ്രൂപ്പ് പ്രതിനിധികളെയും ഉള്‍പ്പെടുത്തിയുള്ള ജില്ലാതല പുന:സംഘടനാ സമിതികള്‍ .

26 മുതല്‍ തുടര്‍ച്ചയായ യോഗങ്ങളിലൂടെ ധാരണയിലെത്താനാണ് ശ്രമം.ബ്ലോക്ക് പ്രസിഡന്റുമാരുടെ കാര്യത്തില്‍ കൂടിയാലോചനകളുണ്ടാവാത്തതില്‍ പ്രതിഷേധിച്ച്‌ ഇടഞ്ഞു നിന്ന എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ പ്രതിഷേധ നീക്കം അല്പം തണുപ്പിച്ചതോടെയാണ് ജില്ലാതലങ്ങളില്‍ പുന:സംഘടനാ സമിതി യോഗങ്ങള്‍ സജീവമായത്.182 ഓളം മണ്ഡലം കമ്മിറ്റികളുള്ള തലസ്ഥാന ജില്ലയില്‍ 85- 90 പേരുകളില്‍ ധാരണയായിട്ടുണ്ടെന്നാണ് വിവരം. മറ്റ് ജില്ലകളിലും കൂടിയാലോചനകള്‍ പുരോഗമിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മണ്ഡലം പ്രസിഡന്റുമാരെ കൂടി തീരുമാനിക്കുന്നതോടെ പുന:സംഘടനയുടെ ഒരു ഘട്ടം പൂര്‍ത്തിയാവും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ മുന്നില്‍ കണ്ടാണ് ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ കാര്യത്തില്‍ നടപടികള്‍ ഊര്‍ജിതമാക്കിയത്. ഡി.സി.സി ഭാരവാഹികളുടെ പുന:സംഘടന തല്‍ക്കാലം മരവിപ്പിക്കാനാണ് തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ നിലവിലെ രീതി തുടര്‍ന്നേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക