ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് പി വി അന്‍വര്‍ എംഎല്‍എക്കെതിരെ ഡിജിപിക്ക് ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ വിനു വി ജോണ്‍ പരാതി നല്‍കി. നേരത്തെ മറുനാടൻ മലയാളിയില്‍ നടന്ന പോലീസ് പരിശോധനയെ വിമര്‍ശിച്ച് പത്രക്കുറിപ്പ് ഇറക്കിയതിന് പിന്നാലെ തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.രാധാകൃഷ്ണനെതിരെ പി.വി അൻവര്‍ എംഎല്‍എ ഭീഷണിയുമായി രംഗത്ത് എത്തിയ സംഭവത്തില്‍ അദ്ദേഹവും ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയായിരുന്നു വിനു വി ജോണും പോലീസിനെ സമീപിച്ചിട്ടുള്ളത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക