മിതഭാഷി ആണെങ്കിലും കുറിക്ക് കൊള്ളുന്ന വാക്കുകൾ കൊണ്ട് ശ്രോതാക്കളെ കയ്യിലെടുക്കുന്ന ശൈലിയുള്ള വ്യക്തിയാണ് പാലാ എംഎൽഎ മാണി സി കാപ്പൻ. കൂടിപ്പോയാൽ പത്തോ പതിനഞ്ചോ മിനിറ്റ് നേരമേ അദ്ദേഹം പ്രസംഗിക്കാറുള്ളൂ. പക്ഷേ പ്രസംഗത്തിൽ ഉടനീളം പഞ്ച് ഡയലോഗുകളും, എതിരാളികളെ പ്രഹരം ഏൽപ്പിക്കുന്ന പ്രയോഗങ്ങളും നിറഞ്ഞു നിൽക്കും.

സ്വന്തം ഭാഷയുടെ അച്ചായൻ സ്ലാള്ങും കാപ്പന് ഒരു മുതൽക്കൂട്ടാണ്. ഇന്നത്തെ സെക്രട്ടറിയേറ്റ് വളയൽ സമരവേദിയിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും ഇപ്പോൾ വൈറൽ ആണ്. കേവലം ഒന്നര മിനിറ്റ് മാത്രമാണ് അദ്ദേഹം സംസാരിച്ചതെങ്കിലും നിർത്താത്ത കരഘോഷമാണ് അണികളിൽ നിന്ന് കാപ്പന് ലഭിച്ചത്. വേദിയിലുണ്ടായിരുന്ന കോൺഗ്രസ്, യുഡിഎഫ് നേതാക്കളും അദ്ദേഹത്തിന്റെ പ്രസംഗം വളരെയധികം ആസ്വദിച്ചു. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക