കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ നാളെ(04/07/23) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ക്കടക്കം നാളെ അവധിയായിരിക്കും. അംഗനവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്‌റ്റേറ്റ്, സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

അതേസമയം ഇന്നലെ രാത്രി മുതല്‍ ശക്തിയാര്‍ജിച്ച കാലവര്‍ഷം പല ജില്ലകളിലും തുടരുകയാണ്. അതിതീവ്ര മഴ മുന്നറിയിപ്പുള്ള കൊച്ചിയില്‍ ആണ് ഏറ്റവും ശക്തം. ലോ റേഞ്ചിലും ഹൈറേഞ്ചിലും മണിക്കൂറുകളായി മഴ തുടരുന്ന ഇടുക്കിയില്‍ ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. 25 പേരടങ്ങുന്ന എൻ ഡി ആര്‍ എഫ് സംഘം ഇടുക്കിയിലെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കനത്ത മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ…

Posted by Collector, Ernakulam on Monday, 3 July 2023

കാസര്‍കോട്,കണ്ണൂര്‍ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. ഇടുക്കി,കണ്ണൂര്‍ ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം,കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നാല് ദിവസം സംസ്ഥാന വ്യാപകമായ അതിശക്തമായ മഴ തുടരുമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക