ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെ ഒഴിച്ചിട്ട മണ്ഡലത്തില്‍ ഉടൻ പേരുകള്‍ പ്രഖ്യാപിക്കും. കേരളത്തില്‍ എൻഡിഎ മുന്നണിയുടെ സീറ്റുവിഭജപ്രകാരം 16 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. ഇതില്‍ 12 സീറ്റുകളില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. നാല് സീറ്റുകളില്‍ ഘടകകക്ഷിയായ ബിഡിജെഎസാണ് മത്സരിക്കുന്നത്. അവരുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നിട്ടും ബിജെപിക്ക് ബാക്കിയുള്ള മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥികളെ കണ്ടെത്താനായിരുന്നില്ല.

എറണാകുളം, കൊല്ലം, ആലത്തൂർ,വയനാട് മണ്ഡലങ്ങളി സ്ഥനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിക്കാനുള്ളത്. കൊല്ലം സീറ്റ് ബിജെപി ഒഴിച്ചിട്ടിരിക്കുന്നത് കോണ്‍ഗ്രസില്‍ നിന്നും എത്തുന്ന പ്രമുഖന് വേണ്ടിയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. മുൻ മന്ത്രി വിഎസ് ശിവകുമാറിൻ്റെ പേരടക്കം ഒരു ഘട്ടത്തില്‍ പറഞ്ഞു കേട്ടിരുന്നു. മുൻ ഡിസി പ്രസിഡൻ്റും പത്മജാ വേണുഗോപാലുമായി അടുപ്പം പുലർത്തുന്ന വ്യക്തിയെ ഉള്‍പ്പെടെ സ്ഥാനാർത്ഥിയാവാൻ ബിജെപി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല എന്നാണ് ലഭിക്കുന്ന വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊല്ലത്ത് കുമ്മനം രാജശേഖരനും പാർട്ടി ജില്ലാ സെക്രട്ടറി ബി ബി ഗോപകുമാറും പരിഗണനയിലുണ്ടെന്നാണ് വിവരം. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ മേജർ രവി ബിജെപി സ്ഥാനാർത്ഥിയാകുമെന്നും സൂചനയുണ്ട്. തന്നോട് പാർട്ടി നേതൃത്വം സമ്മതം ചോദിച്ചുവെന്നും താൻ സമ്മതം അറിയിച്ചുവെന്നും മേജർ രവി പറഞ്ഞതായി ഒരു സ്വകാര്യ ചാനലാണ് റിപ്പോർട്ടു ചെയ്തിരുന്നു. ആരാണ് സ്ഥാനാർത്ഥിയാവുന്നതെന്ന് പാർട്ടിയാണ് തീരുമാനമെടുക്കുന്നതെന്നും രവി പറത്തിരുന്നു. എന്നാല്‍ പാർട്ടി നേതൃത്വം ഇത് സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല.

ആലത്തൂരില്‍ പാലക്കാട് വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പല്‍ സരസ്വതി ടീച്ചറെയും പരിഗണിക്കുന്നുണ്ട്. വയനാട്ടില്‍ അഖിലേന്ത്യ വൈസ് പ്രസിഡൻ്റും മുൻ കണ്ണൂർ എംപിയുമായിരുന്ന അബ്ദുള്ളക്കുട്ടിയും പരിഗണനയിലുണ്ട്. എന്നാല്‍ മണ്ഡലത്തില്‍ ഒരു സർപ്രൈസ് സ്ഥാനാർത്ഥി എത്തുമെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. മാർച് 18 നോ 19 നോ ബിജെപിയുടെ മുന്നാം ഘട്ട പട്ടിക പ്രസിദ്ധീകരിക്കുമെന്നും അവർ വ്യക്തമാക്കി.

കോട്ടയം, ഇടുക്കി മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാർത്ഥികളെ കഴിഞ്ഞദിവസം സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചിരുന്നു. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയില്‍ പാർട്ടി വൈസ് പ്രസിഡന്റ് സംഗീത വിശ്വനാഥും ജനവിധി തേടും. മാവേലിക്കര ചാലക്കുടി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. മാവേലിക്കരയില്‍ കെപിഎംഎസ് നേതാവ് ബൈജു കലാശാലയും ചാലക്കുടിയില്‍ റബ്ബർ ബോർഡ് വൈസ് പ്രസിഡൻ്റ് കെ.എ. ഉണ്ണികൃഷ്ണനും ബിഡിജെഎസിന് വേണ്ടി മത്സരിക്കും

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക